1 GBP =
breaking news

ഏറ്റവും തിരക്കുള്ള ഏക വിമാനത്താവളമായി വീണ്ടും മുംബൈ വിമാനത്താവളം

ഏറ്റവും തിരക്കുള്ള ഏക വിമാനത്താവളമായി വീണ്ടും മുംബൈ വിമാനത്താവളം

മുംബൈ: ലോകത്തിലെ ഏറ്റവും തിരക്കുള്ള ഏക റണ്‍വേ വിമാനത്താവളമായി തിരഞ്ഞെടുത്തത് മുംബൈ വിമാനത്താവളത്തെ. ജനുവരി 20ന് 980 സര്‍വ്വീസുകളുടെ ടേക്കോഫും ലാന്‍ഡിംഗും നിയന്ത്രിച്ചാണ് മുംബൈ വിമാനത്താവളം റിക്കാര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് 974 സര്‍വ്വീസുകള്‍ നടത്തി മുംബൈ വിമാനത്താവളം നേടിയ റിക്കാര്‍ഡാണ് ഇവര്‍ തന്നെ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കുള്ള ഏക റണ്‍വേ വിമാനത്താവളമാണ് മുംബൈയിലേതെങ്കിലും ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഏക റണ്‍വേ വിമാനത്താവളം യുകെയിലെ ഗാറ്റ്വിക് വിമാനത്താവളമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 870 സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള കാര്യക്ഷമതയാണ് ഈ വിമാനത്താവളത്തിനുള്ളത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more