1 GBP = 104.38
breaking news

താളമേള വിസ്മയം തീര്‍ക്കാന്‍ മഴവില്‍ സായാഹ്നമൊരുങ്ങി, സംഗീതമഴയില്‍ നനയാന്‍ എല്ലാവര്‍ക്കും ബോണ്‍മൗത്തിലേക്ക് സ്വാഗതം

താളമേള വിസ്മയം തീര്‍ക്കാന്‍ മഴവില്‍ സായാഹ്നമൊരുങ്ങി, സംഗീതമഴയില്‍ നനയാന്‍ എല്ലാവര്‍ക്കും ബോണ്‍മൗത്തിലേക്ക് സ്വാഗതം

അനീഷ് ജോര്‍ജ്

ബോണ്‍മൗത്ത്: യുകെ മലയാളികള്‍ക്കിടയില്‍ ആവേശമായിക്കൊണ്ടിരിക്കുന്ന മഴവില്‍ സംഗീതത്തിന്റെ അഞ്ചാമത് എഡിഷന്‍ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ജൂണ്‍ മൂന്നിന് അരങ്ങേറും. ഉച്ചക്ക് മൂന്നര മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യുകെയിലെ വിവിധ മേഖലയില്‍ നിന്നുള്ള കലാകാരന്മാര്‍ മാസ്മരിക പ്രകടനങ്ങളുമായെത്തും.

യുകെയിലെ വളര്‍ന്നു വരുന്ന യുവ ഗായകര്‍ക്കും അവസരമൊരുക്കുന്ന മഴവില്‍ സംഗീതം ഇതിനകം തന്നെ ജന ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിയഞ്ചോളം അനുഗ്രഹീത ഗായകരാണ് മഴവില്‍ സംഗീതത്തിന് ഈണമിടാനൊരുങ്ങുന്നത്. ഗായകരായ അനീഷ് ജോര്‍ജിന്റെയും ടെസ്‌മോള്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ അരങ്ങേറുന്ന സംഗീത വിസ്മയത്തിന് നിറ പകിട്ടേകാന്‍ നിരവധി നൃത്ത വിസ്മയങ്ങളും വേദിയില്‍ അരങ്ങേറും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ക്കും സംഗീതാസ്വാദകര്‍ക്കും എല്ലാ സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യവും മിതമായ നിരക്കില്‍ കേരളീയ വിഭവങ്ങളടങ്ങിയ നാടന്‍ ഭക്ഷണശാലയും കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ ലഭ്യമാകും. എല്ലാ കലാ പ്രേമികളെയും മഴവില്‍ സംഗീത വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗീത സായാഹ്നത്തിനു മുന്നോടിയായി പ്രശസ്ത ഗായകന്‍ നിഖില്‍ രാജ് നേര്‍ന്ന ആശംസ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു

മഴവില്‍ സംഗീത വേദിയുടെ വിലാസം :

Kinson Community Centre, Bournemouth BH107LH

 

ഈ വരുന്ന മഴവിൽ സംഗീത സായാഹ്നത്തിന് പ്രമുഖ ഗായകൻ നിഖിൽ രാജിന്റേ ആശംസകൾ , ഈ വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചത് എന്റെ പ്രിയ സുഹൃത്തു മഹേഷ് അലക്സ് ആണ് . Wishes from Nikhil Raaj famous singer in Kerala .

Posted by Aneesh George on Samstag, 6. Mai 2017

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more