1 GBP =

ഒരു ദിവസം ഒരു മില്യൺ പ്രേക്ഷകർ; മമ്മൂട്ടിയുടെ മാസ്റ്റർപീസ് ട്രെയ്‌ലർ തരംഗമാകുന്നു

ഒരു ദിവസം ഒരു മില്യൺ പ്രേക്ഷകർ; മമ്മൂട്ടിയുടെ മാസ്റ്റർപീസ് ട്രെയ്‌ലർ തരംഗമാകുന്നു

മമ്മൂട്ടി ചിത്രം മാസ്റ്റർപീസിന്റെ ട്രെയിലർ തരംഗമാകുന്നു. ഒരു ദിവസം കൊണ്ട് പത്തുലക്ഷം പേർ കണ്ടുകഴിഞ്ഞ മാസ്റ്റർപീസിന്റെ ട്രെയിലർ യുട്യൂബ് ട്രെൻഡിംഗിൽ ഒന്നാംസ്ഥാനത്താണ്. നേരത്തെ മാസ്റ്റർപീസിന്റെ ടീസറും മേക്കിംഗ് വീഡിയോയും ഇന്റർനെറ്റിൽ തരംഗമായിരുന്നു.

രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്ത മാസ്റ്രർപീസിന്റെ ടീസർ ഇതിനകം ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരും ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത മേക്കിംഗ് വീഡിയോ നാല് ലക്ഷത്തോളം പേരും ഇന്റർനെറ്റിൽ കണ്ടുകഴിഞ്ഞു.
രാജാധിരാജയ്ക്ക് ശേഷം ഉദയകൃഷ്ണയുടെ രചനയിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ മാസ്റ്റർപീസിൽ മുകേഷ്, ഉണ്ണി മുകുന്ദൻ, കലാഭവൻ ഷാജോൺ, ഗോകുൽ സുരേഷ്, മക്ബൂൽ സൽമാൻ, ദിവ്യദർശൻ, പാഷാണം ഷാജി, സന്തോഷ് പണ്ഡിറ്റ്, പൂനം ബജ്വ, വരലക്ഷ്മി ശരത്കുമാർ, മഹിമാനമ്പ്യാർ, ദിവ്യാപിള്ള തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്. മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് റിലീസ് ചെയ്യും.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more