1 GBP = 104.30
breaking news

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലില്‍ നിന്നു കൊല്ലം സ്വദേശിയായ മലയാളി യുവാവിനെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലില്‍ നിന്നു കൊല്ലം സ്വദേശിയായ മലയാളി യുവാവിനെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കൊല്ലം: ഈജിപ്തില്‍ നിന്നു സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലില്‍ നിന്നു മലയാളി യുവാവിനെ കാണാതായി.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കൊല്ലം സ്വദേശിയായ അഭിനന്ദ് യേശുദാസിനെ ഒരാഴ്ച മുന്‍പാണ് കാണാതായത്. കപ്പലിലെ മറ്റു ജോലിക്കാര്‍ അഭിനന്ദിനെ അപായപ്പെടുത്തിയതായി സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷാര്‍ജയിലെ ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനായ അഭിനന്ദിനെ കഴിഞ്ഞ 21 മുതല്‍ കാണാനില്ലന്നായിരുന്നു കമ്പനി ബന്ധുക്കളെ അറിയിച്ചത്. ഈജിപ്തില്‍ നിന്ന് കടല്‍ മാര്‍ഗം തിരികെ വരുന്ന വഴി അഭിനന്ദിനെ കാണാതായെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ 17 നു ശേഷം അഭിനന്ദ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലന്നും കപ്പലിലെ സഹജോലിക്കാര്‍ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

കപ്പലില്‍ മറ്റു ജോലിക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നതായി പലതവണ അഭിനന്ദ് പരാതി പറഞ്ഞിട്ടുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ടു ദിവസത്തിനകം കപ്പല്‍ സൗദിയിലെത്തും. മകനെ കാണാതായതിന്റെ സത്യാവസ്ഥ അറിയണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് അഭിനന്ദിന്റെ കുടുംബം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more