1 GBP = 104.24
breaking news

അഫ്ഗാനില്‍ മലയാളി ഐസിസ് ഭീകരന്‍ സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സംശയം

അഫ്ഗാനില്‍ മലയാളി ഐസിസ് ഭീകരന്‍ സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സംശയം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേന നടത്തിയ ബോംബാക്രമണത്തില്‍ മലയാളിയായ ഐസിസ് ഭീകരനും കൊല്ലപ്പട്ടതായി വിവരം. ഒരു ദേശീയ മാദ്ധ്യമമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍ ഈ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയില്‍ ഐസിസ് ആശയം പ്രചരിപ്പിക്കുന്നതിലെ പ്രധാനിയെന്ന് കരുതപ്പെടുന്ന കോഴിക്കോട് മൂഴിക്കലിലെ സജീര്‍ മംഗലശേരി അബ്ദുള്ളയാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇയാള്‍ അഫ്ഗാനിലെ ഐസിസ് കമാന്‍ഡറായിരുന്നു.

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലുള്ള ഐസിസ് ക്യാമ്പില്‍ കഴിഞ്ഞ ശനിയാഴ്ച അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ പതിമൂന്ന് ഇന്ത്യന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും അഫ്ഗാനിസ്ഥാന്‍ അധികൃതരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെ എത്തിപ്പെട്ട സ്ഥലമായി കരുതുന്നിടമാണ് അഫ്ഗാനിലെ നംഗര്‍ഹാര്‍. അമേരിക്കന്‍ ആക്രമണത്തിന് ശേഷം ഇവരുടെ ഒരു വിവരവും ലഭിച്ചിരുന്നില്ല. ബോംബുകളുടെ മാതാവ് എന്ന് അറിയപ്പെടുന്ന ജിബിയു43 ഉപയോഗിച്ചാണ് യു.എസ് ആക്രമണം നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more