1 GBP = 104.38
breaking news

‘മന്ത്രിയുടെ ധാർഷ്ട്യം തെറ്റ്, അംഗീകരിക്കാൻ കഴിയില്ല’; സ്മൃതി ഇറാനിയെ വിമർശിച്ച് മേജർ രവി

‘മന്ത്രിയുടെ ധാർഷ്ട്യം തെറ്റ്, അംഗീകരിക്കാൻ കഴിയില്ല’; സ്മൃതി ഇറാനിയെ വിമർശിച്ച് മേജർ രവി

ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. ഞാന്‍ മന്ത്രിയാണ്, ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാഷ്ട്യം തെറ്റാണെന്ന്  മേജര്‍ രവി പറഞ്ഞു. മന്ത്രിയുടെ ധാഷ്ട്യത്തെ ബിജെപി ഗൗരവകരമായി എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍ ഒഴികെയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമയായിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ അവാര്‍ഡ് ജേതാക്കളെ അറിയിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതൊന്നും ചെയ്യാതെ പതിനൊന്നു പേരുടെ അവാര്‍ഡ് ദാനം കഴിഞ്ഞ്
ബാക്കിയുള്ളവര്‍ പിറകില്‍ വന്ന് രാഷ്ട്രപതിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാം എന്നു പറയുന്നത് മന്ത്രിയുടെ ധാഷ്ട്യം ആണ്. ഫോട്ടോ ഇന്ന് ഫോട്ടോഷോപ്പില്‍ വേണമെങ്കിലും ചെയ്യാം. അതിന് ഇവരുടെ ഔദാര്യത്തിന്റെ ആവശ്യം ഇല്ല. ഏത് സര്‍ക്കാരിന്റെ ഏത് മന്ത്രിയാണെങ്കിലും ഇത്തരത്തിലുള്ള ധാഷ്ട്യം സഹിക്കാന്‍ ജനങ്ങള്‍ക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more