1 GBP = 104.17
breaking news

ഉപതെരഞ്ഞെടുപ്പ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം നിലനിര്‍ത്തി, ഒഡീഷയില്‍ പരാജയം

ഉപതെരഞ്ഞെടുപ്പ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം നിലനിര്‍ത്തി, ഒഡീഷയില്‍ പരാജയം

ഭോപ്പാല്‍/ ഭുവനേശ്വര്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. അതേസമയം ഒഡിഷയിലെ ബിജേപുര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ബിജു ജനതാദള്‍ പിടിച്ചെടുത്തു. മധ്യപ്രദേശിലെ മുംഗാവലി, കോലാറസ് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് നിലനിര്‍ത്തിയത്.

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് ഏറെ അനുകൂലമായിരുന്നു ഇരു മണ്ഡലങ്ങളും. കോണ്‍ഗ്രിനും ബിജെപിയ്ക്കും ഒരേസമയം അഭിമാന പോരാട്ടം കൂടിയായിരുന്നു മധ്യപ്രദേശ് ഫലങ്ങള്‍. മുംഗാവലിയില്‍ ബ്രിജേന്ദ്ര സിങ് യാദവും കോലാറസില്‍ മഹേന്ദ്രസിങ് യാദവുമാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത്.

കോലാറസില്‍ കോണ്‍ഗ്രസിന്റെ മഹേന്ദ്രസിങ് യാദവ് ബിജെപിയുടെ ദേവേന്ദ്ര ജയ്‌നെ 8086 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മുംഗാവലിയില്‍ ബ്രിജേന്ദ്ര സിങ് യാദവ് ബിജെപിയുടെ ഭായ് സാഹബ് യാദവിനെ 2124 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വലിയരീതിയിലുള്ള പ്രചരണമാണ് ബിജെപി കാഴ്ചവെച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്‍ഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നല്‍കിയത്. 15 വര്‍ഷമായി ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് ഇത് അഭിമാനപോരാട്ടമായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലമായ ഗുണയിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഒഡിഷയില്‍ ഭരണകക്ഷിയായ ബിജെഡിയ്ക്ക് വേണ്ടി റിതു സാഹയാണ് ബിജേപൂരില്‍ മത്സരിച്ചത്. ബിജെപിയുടെ അശോക് പാണിഗ്രാഹിയെയാണ് റിതു പരാജയപ്പെടുത്തിയത്. റിതുവിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന സുബാല്‍ സാഹുവിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ലുധിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാര്‍ഡുകളില്‍ 61 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകളാണ് നേടാനായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more