1 GBP = 104.22
breaking news

ലണ്ടന്‍ ഭീകാരാക്രമണം: ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് ഖാലിദ് മസൂദ് എന്ന ഇംഗ്‌ളീഷ് അദ്ധ്യാപകന്‍

ലണ്ടന്‍ ഭീകാരാക്രമണം: ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് ഖാലിദ് മസൂദ് എന്ന ഇംഗ്‌ളീഷ് അദ്ധ്യാപകന്‍

ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ഐഎസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. അതേസമയം, ആക്രമണവുമായി ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 52 വയസ്സുള്ള ഖാലിദ് മസൂദ് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. മൂന്ന് കുട്ടികളുടെ പിതാവായ ഇയ്യാള്‍ മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപകനായ ഇയ്യാള്‍ ബിര്‍മിംഗ്ഹാമിലാണ് താമസിച്ചിരുന്നത്.

ആറ് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളലാണ് ഏഴ് പേരെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടന്റെ ഭീകരവിരുദ്ധ സേനയിലെ ഓഫീസര്‍ മാര്‍ക്ക് റോവ്‌ലി അറിയിച്ചു. ലണ്ടന്‍ നഗരത്തിലും ബര്‍മിങ്ഹാമിലുമാണ് റെയ്ഡുകള്‍ നടത്തിയത്. റെയ്ഡില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നഗരത്തിലും പുറത്തുമായി പൊലിസ് അന്വേഷണം ശക്തമാക്കി. ഹോട്ടലുകളിലും റോഡുകളിലും പരിശോധന ശക്തമാണ്.

ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും നാല്‍പതിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റു ചികില്‍സയിലുള്ളവരില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചതിരിഞ്ഞ് 2.40 ഓടെയാണ് ഹുണ്ടായി 4ത4 കാറില്‍ അക്രമി വെസ്റ്റ് മിനിസ്റ്റര്‍ ബ്രിഡ്ജിലേക്ക് എത്തിയത്. അമിതവേഗതയിലെത്തിയ കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.

നീസിലും ബെര്‍ലിനിലും ഐസിസ് നടത്തിയ അക്രമണങ്ങളുടെ അതേ മാതൃകയിലായിരുന്നു ഈ അക്രമണവും. വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലേക്ക് ഓടിച്ച് കയറ്റിയ കാര്‍ ബിഗ്‌ബെനിന്ന് ഏതാനും മീറ്റര്‍ അകലെ ഉപേക്ഷിച്ച അക്രമി കൈയ്യില്‍ കത്തിയുമായി പാര്‍ലമെന്റ് മന്ദിരത്തിലേ്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അക്രമി ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ചു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സുരക്ഷാ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനാണ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്. ഗുരുതരമായിപരുക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രയില്‍ മരിച്ചു.

പ്രധാനമന്ത്രി തെരേസ മെയ് സ്ഥിതിഗതികള്‍ വിലയിരുത്തി, പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്നലെ രാത്രിയോടെ ബക്കിംഗ്ഹാം പാലസിലെത്തി രാജ്ഞിയെ വിവരങ്ങള്‍ ധരിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more