1 GBP = 104.17
breaking news

ലിവര്‍പൂളിലെ ഓണങ്ങളുടെ ഓണമായി ഈ വര്‍ഷത്തെ ലിമയുടെ ഓണം മാറും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്….

ലിവര്‍പൂളിലെ ഓണങ്ങളുടെ ഓണമായി ഈ വര്‍ഷത്തെ ലിമയുടെ ഓണം മാറും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്….

ടോം ജോസ് തടിയംപാട്

ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ ഈ വര്‍ഷത്തെ ലിമയുടെ ഓണാഘോഷം ഓണങ്ങളുടെ ഓണമായി ആലേഖനം ചെയ്യുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നു ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും, സെക്രട്ടറി സെബാസ്റ്റിന്‍ ജോസഫും അറിയിച്ചു.

GCSC, A ലെവല്‍ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കുന്നുണ്ട്. അര്‍ഹരായവര്‍ വരുന്ന തിങ്കളാഴ്ച്ചക്കു മുന്‍പ് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ലിമയുടെ ബൃഹത്തായ തിരുവാതിരക്കളി ചരിത്രം തിരുത്തി കുറിക്കുന്നതായിരിക്കും. അതോടൊപ്പം കലാപരിപാടികളും പൊടിപൊടിക്കും എന്നതില്‍ സംശയമില്ല. ഓണപരിപാടികള്‍ വിജയിപ്പിക്കാന്‍ ലിമയുടെ എല്ല കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തിറങ്ങി കഴിഞ്ഞു .

മക്‌ന വിഷന്‍ ടിവി ലിമയുടെ ഓണാഘോഷ പരിപടി ലൈവ് ചെയ്യുന്നതാണ്.

ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8, ബാന്‍ഡ് 7 എന്നീ തസ്ഥികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മലയാളികളെ ആദരിക്കുന്നതാണ് .

വരുന്ന സെപ്റ്റംബര്‍ മാസം 23 ാം തീയതി ശനിയാഴ്ച ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട് കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണ സദ്യക്ക് ശേഷം കലാപരിപാടികള്‍ ആരംഭിക്കും .

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റിന്‍ ജോസഫും പറഞ്ഞു .

പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക:-

പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍: 07963387035

സെക്രട്ടറി സെബാസ്റ്റിന്‍ ജോസഫ്: 07788254892

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more