1 GBP = 104.26
breaking news

എസ്.എൻ.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ

എസ്.എൻ.സി ലാവലിന്‍  അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: അത്യന്തം നാടകീയമായ നീക്കത്തിൽ, എസ്.എൻ.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയിൽ. സുപ്രീംകോടതി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട രണ്ടു ഹരജികൾ വെള്ളിയാഴ്​ച​ പരിഗണിക്കാനിരിക്കെയാണ്​ മോദി സർക്കാറി‍​െൻറ രാഷ്​ട്രീയനീക്കമായി വിലയിരുത്താവുന്ന നടപടിയുമായി സി.ബി.െഎ പിണറായിക്കെതിരെ രംഗത്തുവന്നത്​.

കേസില്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ച കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആർ. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹരജികളാണ്​ ജസ്​റ്റിസുമാരായ എൻ.വി. രമണ, അമിതാവ്​ റോയ് എന്നിവരടങ്ങുന്ന ബെഞ്ച്​ വെള്ളിയാഴ്​ച പരിഗണിക്കുന്നത്​. അതേസമയം, സുപ്രീംകോടതി സി.ബി.െഎ അപ്പീലി‍​െൻറ കാര്യം ഇനിയും പരാമർശിച്ചിട്ടില്ല. വെള്ളിയാഴ്​ച കേസ് പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഹരജി പരാമർശിക്കാനാണ്​ സി.ബി.ഐ നീക്കം.

കേസിനിടയാക്കിയ കാലത്ത്​ വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുന്‍ ജോയൻറ്​ സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റമുക്തരാക്കിയതിനെയും സി.ബി.ഐ ഹരജിയിൽ േചാദ്യംചെയ്​തു. എസ്.എൻ.സി ലാവലിൻ കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ക്കു മാത്രം തീരുമാനമെടുക്കാനാവില്ല എന്നും അതിനാല്‍ പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മൂന്നുപേര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്ന് പറയുന്നത് ശരിയല്ലെന്നും സി.ബി.ഐ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈകോടതി നടപടി അനീതിയാണെന്നാണ് ശിവദാസ​​െൻറയും കസ്തൂരിരംഗ അയ്യരുടെയും വാദം. കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയൻ, കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ ചീഫ് എന്‍ജിനീയറായ തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അനീതിയാണെന്നും ഇരുവരും ബോധിപ്പിച്ചിട്ടുണ്ട്​. ഈ സാഹചര്യത്തില്‍ മറ്റു പ്രതികളെ കുറ്റമുക്തരാക്കിയതുപോലെ തങ്ങളെയും പ്രതിസ്​ഥാനത്തുനിന്ന്​ ഒഴിവാക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more