breaking news

news in detail

കിംഗ് ഖാന്‍ ദുബായ് ഹോട്ടലില്‍ വെയിറ്ററായി; ആരാധകരെ ഞെട്ടിച്ച് ഷാരുഖ്

കിംഗ് ഖാന്‍ ദുബായ് ഹോട്ടലില്‍ വെയിറ്ററായി; ആരാധകരെ ഞെട്ടിച്ച് ഷാരുഖ്

ഒരു ഹോട്ടലില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നിങ്ങള്‍ ഇരിക്കുന്നു. ഭക്ഷണം വിളമ്പാനെത്തുന്നത് സാക്ഷാന്‍ കിംഗ് ഖാന്‍. ഇങ്ങനെയൊരു സാഹചര്യം ഓര്‍ത്തുനോക്കൂ. ആരാധകര്‍ക്ക് അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് ഈ കിടിലന്‍ പരസ്യം. ഷാരൂഖ് ഖാനൊപ്പം ദുബായ് നഗരത്തിന്റെ ദൃശ്യമനോഹരിതയും വീഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വര്‍മ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലന്‍ ഗെറ്റപ്പില്‍ ഷാരൂഖ് എത്തുന്നത്. പരസ്യം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന് സാന്നിധ്യത്തോടെ ദുബായിയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബായ് ടൂറിസം അധികൃതര്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more