1 GBP = 104.38
breaking news

കെന്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്തഥിനി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു; മരിച്ചത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെത്തി രണ്ടാം ദിവസം

കെന്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്തഥിനി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു; മരിച്ചത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെത്തി രണ്ടാം ദിവസം

കാന്റര്‍ബറി: കാന്റര്‍ബെറിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കെന്റില്‍ വിദ്യാര്തഥിനി മരണമടഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പതിനെട്ട്കാരിയായ പെണ്‍കുട്ടി യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എത്തിയത്. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടി മരിച്ച് കിടക്കുന്ന വിവരം അറിയുന്നത്.

ഉടന്‍ തന്നെ ആംബുലന്‍സും പോലീസ് ഓഫീസര്‍മാരും സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച്ചയായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സുകളിലേക്ക് പുതുതായി വിദ്യാര്തഥികള്‍ എത്തിയത്. തിങ്കളാഴ്ച്ച മുതല്‍ കഌസ്സുകള്‍ തുടങ്ങാനിരിക്കവെയാണ് മരണം സംഭവിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.

പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലുകള്‍ കൊറോണര്‍ക്ക് കൈമാറിയതായി പോലീസ് പറഞ്ഞു. നൂറുകണക്കിന് വിദ്യാര്തഥികളാണ് യൂണിവേഴ്‌സിറ്റി പഠനം ആരംഭിക്കാനായി ശനിയാഴ്ച്ച ഹോസ്റ്റലില്‍ എത്തിയത്. ഹോസ്റ്റലില്‍ നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് മറ്റ് വിദ്യാര്തഥിനികള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more