1 GBP = 104.17
breaking news

കാനോൻ നിയമങ്ങളല്ല, ഐ.പി.സിയാണ് കർദിനാളിന് ബാധകം: തുറന്നടിച്ച് കെമാൽ പാഷ

കാനോൻ നിയമങ്ങളല്ല, ഐ.പി.സിയാണ് കർദിനാളിന് ബാധകം: തുറന്നടിച്ച് കെമാൽ പാഷ

തിരുവനന്തപുരം: സിറോ മലബാർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്ത തന്റെ വിധിന്യായത്തിൽ ഉറച്ചു നിൽക്കുന്നതായി മുൻ ഹൈക്കോടതി ജസ്‌റ്റിസ് കെമാൽ പാഷ. കർദിനാളിന് കാനോൻ നിയമങ്ങളല്ല ഇന്ത്യൻ പീനൽ കോഡാണ് ബാധകമെന്നും അദ്ദേഹം തുറന്നടിച്ചു. ഹൈക്കോടതിയിലെ ന്യായാധിപന്മാരുടെ നിയമനത്തിലും കേസുകളിലെ പരിഗണനാ വിഷയങ്ങൾ മാറ്റുന്നതിലും ബാഹ്യ ഇടപെടലുകൾ ഉണ്ടായോ എന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും വിരമിച്ച കെമാൽ പാഷ വിവിധ ദൃശ്യമാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

സമീപ കാലത്ത് ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയത് അനവസരത്തിലാണ്. നടന്നത് കീഴവഴക്കങ്ങളുടെ ലംഘനമാണ്. ഇതിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാകില്ല. വിരമിച്ച ശേഷം പദവികൾ ഏറ്റെടുക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത് മുന്നറിയിപ്പായി തന്നെ കാണണം. ആരെയും വ്യക്തിപരമായി ഉപദേശിക്കാനില്ല. എത്ര പേർ അനുസരിക്കുമെന്ന് അറിയില്ല. വിരമിച്ച ശേഷം ജോലി നൽകാമെന്ന് തനിക്ക് ആരും വാഗ്‌ദ്ധാനങ്ങൾ നൽകിയിട്ടില്ല. ശമ്പളമുള്ള ജോലികൾ ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ പരിഗണിക്കുന്നവരിൽ ചിലർ അർഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാൻ ഹൈക്കോടതി ഡയറക്‌ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ട്. ഒന്നിനും സുതാര്യതയില്ലെന്നും മാനദണ്ഡങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വിരമിക്കൽ പ്രസംഗത്തിലും അദ്ദേഹം ജഡ്‌ജി നിയമനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more