1 GBP = 104.22
breaking news

കാബുളിൽ കാർബോംബ് സ്ഫോടനം : 95 മരണം

കാബുളിൽ കാർബോംബ് സ്ഫോടനം : 95 മരണം

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ കാർബോംബ് സ്ഫോടനത്തിൽ 95പേർ കൊല്ലപ്പെട്ടു. 158 ഓളം പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരാവദിത്വം താലിബാൻ ഏറ്റെടുത്തു.
രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള ഒട്ടനവധി കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകളും സംഭവിച്ചു. യൂറോപ്യൻ യൂണിയന്റേതുൾപ്പടെയുള്ള എംബസികളും നിരവധി സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്ന ജനത്തിരക്കേറിയ സ്ഥലത്താണ് സ്ഫോടനം നടന്നത്. സ്ഫോടനവസ്തുക്കൾ കെട്ടിവച്ച ആൾ ആംബുലൻസിലാണ് എത്തിയത്. സമീപത്തെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് ആംബുലൻസ് ചെക്ക്പോസ്റ്റ് കടന്നതെന്നും മന്ത്രിതല വക്താവ് നസ്രത്ത് റഹിമി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരാനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ആഴ്ച കാബൂളിലെ ആഡംബരഹോട്ടലിൽ താലിബാൻ നടത്തിയ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കൂടുതലും വിദേശികളായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more