പുതുവത്സരാഘോഷത്തില്‍ കൊച്ചിയ്ക്കും ഭീഷണി, വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്


പുതുവത്സരാഘോഷത്തില്‍ കൊച്ചിയ്ക്കും ഭീഷണി, വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേലുകാര്‍ക്ക് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോയുടെ മുന്നറിയിപ്പ്. കൊച്ചിയടക്കമുള്ള ഇന്ത്യയിലെ സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊച്ചി കൂടാതെ ഗോവ, പൂണൈ, മുംബൈ എന്നിവിടങ്ങളിലും ഭീഷണിയുണ്ടെന്ന് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു.

ബീച്ചുകള്‍, ക്ലബ്ബ് പാര്‍ട്ടികള്‍ എന്നിവയ്ക്ക് പോകുന്നവര്‍ സൂക്ഷിക്കണമെന്നും തിരക്കുള്ള ചന്തസ്ഥലങ്ങള്‍, ആഘോഷപരിപാടികള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിവതും ബീച്ചുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും പ്രാദേശിക മാധ്യമങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും ഇസ്രായേല്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേല്‍ പൗരന്‍മാര്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഇസ്രായേലില്‍ സാബത്ത് ദിവസമായ വെള്ളിയാഴ്ചയാണ് അടിയന്തിരമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഈ ദിവസം ഇസ്രായേലില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്.
എന്നാല്‍ എന്താണ് ഇത്തരത്തിലൊരു അടിയന്തിര മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യമെന്ന് വ്യക്തമാക്കാന്‍ ബ്യൂറോ തയ്യാറായിട്ടില്ല.

ഇസ്രായേലുകാര്‍ ഏറ്റവും അധികം സന്ദര്‍ശിക്കുന്ന വിദേശരാജ്യമാണ് ഇന്ത്യ. പട്ടാളത്തില്‍ നിന്ന് വിരമിക്കുന്ന ഏകദേശം ഇരുപതിനായിരത്തോളം ഇസ്രായേലുകാര്‍ പ്രതിവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാറുണ്ട് എന്നാണ് കണക്ക്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317