1 GBP = 104.33
breaking news

നായകൻ കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

നായകൻ കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ

 വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. 205 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 32.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഏകദിന കരിയറിലെ 35ആം സെഞ്ച്വറി നേടിയ കൊഹ്ലിയുടെ (129) കരുത്തിലായിരുന്നു ഇന്ത്യയുടെ അനായാസ വിജയം. ഓപ്പണർമാരായ ശിഖർ ധവാന്റെയും (18), രോഹിത് ശർമ്മയുടെയും (15) വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ഇരുവരും പുറത്തായതിന് ശേഷമെത്തിയ അജിൻക്യാ രഹാന (34) കൊഹ്ലിക്ക് ശക്തമായ പിന്തുണ നൽകിയതോടെ ഇന്ത്യയുടെ വിജയം എളുപ്പത്തിലാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗിസാനി എംഗിഡി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46.5 ഓവറിൽ 204 റൺസിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ ഷാദുൽ താക്കൂറാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ജസ്പ്രീത് ബുംറയും യുവേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 54 റൺസ് നേടിയ ക്യായ സോണ്ട മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയുള്ളൂ. ആറ് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

ആശ്വാസജയം തേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി.സ്കോർ 23ൽ എത്തി നിൽക്കെ ഹാഷിം അംലയെ (10) ധോണിയുടെ കെെകളിലെത്തിച്ച് താക്കൂർ തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ എയ്ഡൻ മാർക്രമിനെയും (24) ഗ്യാലറിയിലേക്ക് മടക്കി താക്കൂർ വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ സോണ്ടോയും ഡിവില്ലിയേഴ്സും ക്രീസിൽ ഒരുമിച്ചതോടെ സ്കോർ പതുക്കെ മുന്നോട്ട് നീങ്ങി. 62 റൺസാണ് ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

എന്നാൽ സ്കോർ 105ൽ എത്തി നിൽക്കെ ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് എടുത്ത് ചാഹൽ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തകർത്തു. പിന്നാലെ വന്നവരൊന്നും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. 151 റൺസിൽ എത്തി നിൽക്കെ സോണ്ടോയുടെ വിക്കറ്റ് നഷ്ടമായതോടെ ആതിഥേയരുടെ മുന്നേറ്റം ഏറെക്കുറെ അവസാനിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more