1 GBP = 104.17
breaking news

ശശീന്ദ്രനെ കുടുക്കിയത് തിരുവനന്തപുരം കണിയാപുരം സ്വദേശി; യുവതി ഒളിവില്‍; ഹണി ട്രാപ്പെന്ന നിഗമനത്തില്‍ പോലീസ്

ശശീന്ദ്രനെ കുടുക്കിയത് തിരുവനന്തപുരം കണിയാപുരം സ്വദേശി; യുവതി ഒളിവില്‍; ഹണി ട്രാപ്പെന്ന നിഗമനത്തില്‍ പോലീസ്

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ കുടുക്കിയ യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശിനിയായ യുവതിയാണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതെന്ന് വ്യക്തമായി. ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന നിഗമനത്തിലാണ് രഹസ്യന്വേഷണ വിഭാഗം. സംഭവത്തില്‍ പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലായതിനാലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ശശീന്ദ്രനെ വിളിച്ച നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. ഇവര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ നമ്പര്‍ അടുത്ത ദിവസം വരെ ഓണായിരുന്നു. തിരുവനന്തപുരത്തുള്ള മൊബൈല്‍ ടവറിന് കീഴില്‍ ഇവരുടെ രണ്ടാമത്തെ നമ്പറുണ്ടായിരുന്നുവെന്നും കണ്ടെത്തി. ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിന് പിന്നാലെ യുവതിയുടെ ഫേസ്ബുക്ക് അക്കൌണ്ടും ഡി ആക്!ടിവേറ്റ് ചെയ്തിട്ടുണ്ട്. യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ഗൂഢാലചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി. അതേസമയം, യുവതിയെ വാര്‍ത്ത പുറത്തുവിട്ട സ്വകാര്യ ചാനല്‍ സ്ഥലത്തുനിന്നും മാറ്റിയതാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
യുവതി രഹസ്യമായിപ്പോലും സമീപിക്കാത്ത സാഹചര്യത്തിലാണ് ഹണിട്രാപ് സാധ്യത പൊലിസ് അന്വേഷിക്കുന്നത്. ഏറെനാളത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ശശീന്ദ്രനെതിരെ കെണി ഒരുക്കിയതെന്ന് പൊലീസ് കരുതുന്നു. അതേ സമയം ശശീന്ദ്രന്റെ രാജിയുടെ ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more