1 GBP = 104.29
breaking news

മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ ഓശാന തിരുനാളാഘോഷങ്ങൾ ഭക്തി സാന്ദ്രമായി….

മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിൽ ഓശാന തിരുനാളാഘോഷങ്ങൾ ഭക്തി സാന്ദ്രമായി….

അലക്സ് വർഗീസ്

മാഞ്ചസ്റ്റർ:- സൈത്തിൻ കൊമ്പുകളേന്തി ജറൂസലേം നഗരത്തിലേക്ക് യേശു നാഥനെ എഴുന്നെള്ളിച്ചാനയിച്ചതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മാഞ്ചസ്റ്ററിലെ വിവിധ ദേവാലയങ്ങളിലും ക്രൈസ്തവർ ഓശാന ഞായർ ഭക്തി സാന്ദ്രമായി കൊണ്ടാടി.

മാഞ്ചസ്റ്റർ  നോർത്തെൻഡനിലുള്ള സെന്റ്. ഹിൽഡാസ് ദേവാലയത്തിൽ   മാഞ്ചസ്റ്റർ സീറോ മലങ്കര ഇടവകയുടെ ഓശാന ഞായർ ശുശ്രൂഷകൾക്ക് യൂറോപ്പിന്റെയും ഓഷ്യാനയുടെയും ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ സഹകാർമികനായിരുന്നു. അഭിവന്ദ്യ തിയോഡോഷ്യസ് തിരുമേനി കുരുത്തോല വെഞ്ചിരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരുന്നു.    ദിവ്യബലിയെ തുടർന്ന് മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ.എം – ന്റെ ഒരു വർഷം നീണ്ട് നില്ക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് അഭിവന്ദ്യ പിതാവ് തിരിതെളിയിച്ചു.

മാഞ്ചസ്റ്റർ വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ സെന്റ്. തോമസ് സീറോ മലബാർ ഇടവകയിലെ ഓശാനയുടെ ഞായർ തിരുക്കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു ചൂരപ്പൊയ്കയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. മാതാവിന്റെ ഗ്രോട്ടോയുടെ സമീപത്ത് നടന്ന കുരുത്തോല വെഞ്ചിരിപ്പിന് ശേഷം    കുരുത്തോലയേന്തി വിശ്വാസി സമൂഹം   പ്രദക്ഷിണമായി ദേവാലയത്തിലേക്ക്  പ്രവേശിച്ചു. തുടർന്ന് ദിവ്യബലിയും അതിന് ശേഷം വിമൺസ് ഫോറം (മാതൃവേദി) പ്രവർത്തകർ ഒരുക്കിയ കൊഴിക്കൊട്ട വൈദികൻ വെഞ്ചിരിച്ച് വിതരണം ചെയ്തു.

മാഞ്ചസ്റ്റർ വിഥിൻഷോ സെന്റ്. എലിസബത്ത് ദേവാലയത്തിൽ സെന്റ്.മേരീസ് ക്നാനയ ചാപ്ലയൻസിയിൽ നടന്ന ഓശാനാ ഞായർ തിരുക്കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമ്മികനായിരുന്നു. ദേവാലയത്തിന് പുറത്ത് നടന്ന കുരുത്തോല വെഞ്ചിരിപ്പിനും, കുരുത്തോലയേന്തിയുള്ള  പ്രദക്ഷിണത്തിനും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

മാഞ്ചസ്റ്റർ ലോങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിൽ സീറോ മലബാർ കമ്യൂണിറ്റിയുടെ ഓശാന ഞായർ ശുശ്രൂഷകൾക്ക് റവ.ഫാ.പ്രതീഷ്  പുളിക്കൻ മുഖ്യകാർമ്മികത്വം വഹിച്ചു. കുരുത്തോല വെഞ്ചിരിപ്പും വിതരണവും പ്രദക്ഷിണവും ദിവ്യബലിയും ഉണ്ടായിരുന്നു. അനേകം വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്ക് ചേർന്നു.

മാഞ്ചസ്റ്റർ സെന്റ്.ജോർജ് ക്നാനായ യാക്കോബായ ഇടവകയിലും സെന്റ്.മേരീസ് യാക്കോബായ ഇടവക ദേവാലയത്തിലും, സെന്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലും ഓശാന ഞായർ ശുശ്രൂഷകൾ ഭക്തിപൂർവ്വം ആഘോഷിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more