1 GBP = 104.26
breaking news

ഡൽഹിയിൽ പ്രമുഖ ഡോക്‌ടർക്ക് നേരെ വധശ്രമം

ഡൽഹിയിൽ പ്രമുഖ ഡോക്‌ടർക്ക് നേരെ വധശ്രമം

ന്യൂഡൽഹി: ഡൽഹിയിൽ പ്രമുഖ ഡോക്‌ടർക്ക് നേരെ വധശ്രമം. അസ്ഥിരോഗ വിഗഗ്‌ദ്ധനായ ഡോ.ഹാൻസ്.യു നഗറിനാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. തെക്കൻ ഡൽഹിയിലെ ഫാം ഹൗസിൽ വച്ച് നാലംഗ സംഘം നഗറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി ഒരു മണിയ്‌ക്കായിരുന്നു സംഭവം.
തന്റെ ഫാം ഹൗസിലേക്ക് പോവുകയായിരുന്ന 55കാരനായ ഡോക്‌ടർക്ക് നേരെ ഏകദേശം മുപ്പത് തവണ അക്രമികൾ വെടിയുതിർത്തതായി പൊലീസ് അറിയിച്ചു. ഇതിനായി ഉപയോഗിച്ച തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിൽ വെടിയേറ്റെങ്കിലും അക്രമികൾക്ക് നേരെ ഡോക്‌ടറും തിരികെ വെടിയുതിർത്തു. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുള്ളതായി ഇദ്ദേഹം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തന്റെ സഹോദരന്മാരാണ് സംഭവത്തിന് പിന്നിലെന്നും നഗറിന്റെ മൊഴിയിലുണ്ട്. സഹോദരന്മാരുമായി നിലനിൽക്കുന്ന വസ്‌തു തർക്കമാകാം അപായപ്പെടുത്തുന്നതിന് കാരണമെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ ഡോക്‌ടർ വ്യക്തമാക്കിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more