ജിപി റഫറല്‍ സംവിധാനം മെച്ചപ്പെടുത്തി ചെലവുകുറയ്ക്കാന്‍ കൊണ്ടുവന്ന റഫറല്‍മാനേജ്‌മെന്റ് സംവിധാനംകാണ്ട് നേട്ടമില്ലെന്ന് ബിഎംഎ


ജിപി റഫറല്‍ സംവിധാനം മെച്ചപ്പെടുത്തി ചെലവുകുറയ്ക്കാന്‍ കൊണ്ടുവന്ന റഫറല്‍മാനേജ്‌മെന്റ് സംവിധാനംകാണ്ട് നേട്ടമില്ലെന്ന് ബിഎംഎ

ജിപി റഫറല്‍ സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സ്വകാര്യ റഫറല്‍മാനേജ്‌മെന്റ് സംവിധാനം വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്ന് ബിഎംഎ. ജിപി റഫറല്‍ സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തികൊണ്ട് ചെലവ് കുറയ്ക്കാനായിട്ടാണ് എന്‍എച്ച്എസ് വിവാദമായ റഫറല്‍ മാനേജ്‌മെന്റ് സെന്ററുകളെ നിയോഗിച്ചത്. എന്നാല്‍ ഈ സെന്ററുകളെ നിയോഗിച്ചത് വഴി തങ്ങള്‍ക്ക് സാമ്പത്തിക ലാഭമൊന്നുമുണ്ടായിട്ടില്ലെന്ന് നാലില്‍ മൂന്ന് എന്‍എച്ച്എസ് ബോഡികളും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിനോട് പറഞ്ഞു.

തദ്ദേശ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനായി ഇടുപ്പ്, മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ, അലര്‍ജികള്‍ക്കുള്ള ചികിത്സ, തിമിരത്തിനുള്ള ചികിത്സ എന്നിവ ജിപി റഫറല്‍സിന് വിടാതെ നേരെ ആശുപത്രി നടപടികളിലേക്ക് റഫര്‍ ചെയ്യാന്‍ റഫറല്‍ മാനേജ്‌മെന്റ് സെന്ററുകള്‍ക്ക് സാധിക്കും.

ഏപ്രില്‍ 2013 ന് ശേഷം പദ്ധതിയ്ക്കായി ചെലവാക്കിയത് 57 മില്യണ്‍ പൗണ്ടാണെന്ന് കണക്കുകള്‍ പറയുന്നു. ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പിലെ 69 ശതമാവും പദ്ധതി ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ജിപി റഫറലുകള്‍ ഒരു മൂന്നാംകക്ഷി നിരീക്ഷിക്കുന്നതില്‍ ഡോക്ടര്‍മാര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഇവയില്‍ മൂന്നിലൊന്നും സ്വകാര്യ കമ്പനികളാണ് നിയന്ത്രിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ പദ്ധതികൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായതായി തെളിവില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജിപി കമ്മറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനായ ഡോ. റിച്ചാര്‍ഡ് വൗട്ടറി ചൂണ്ടിക്കാട്ടുന്നു. 40 ശതമാനത്തോളം സിസിജികള്‍ തങ്ങള്‍ റഫറല്‍ മാനേജ്‌മെന്റ് സെന്ററിന്റെ സേവനം തേടാറുണ്ടെന്ന് സമ്മതിച്ചു. ഇതില്‍ 32 ശതമാനവും സ്വകാര്യ കമ്പനികള്‍ നടത്തുന്നതാണ്. ബാക്കിയുള്ളവയില്‍ 29 ശതമാനം ഇന്‍ഹൗസുകളും 22 ശതമാനം ലോക്കല്‍ എന്‍എച്ച്എസ് ട്രസ്റ്റുകളോ കമ്മീഷനിംഗ് സപ്പോര്‍ട്ട് യൂണിറ്റുകളോ നടത്തുന്നവയും പത്ത് ശതമാനം വോളണ്ടറി സെക്ടറും ഏഴ് ശതമാനം ലോക്കല്‍ ക്ലിനീഷ്യന്‍മാരും നടത്തുന്നവയാണ്.

2011 ല്‍ പള്‍സ് മാഗസീന്‍ ജിപിമാരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ കുടുംബ ഡോക്ടര്‍മാര്‍ നടത്തുന്ന റഫറലുകളില്‍ എട്ടിലൊരെണ്ണം വീതം നിരസിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. വോള്‍വര്‍ഹാംപ്ടണില്‍ റഫറല്‍ മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം ഗ്യാസ്‌ട്രോ എന്‍ട്രോളജിയിലെ ഔട്ട്‌പേഷ്യന്റ് നിരക്ക് 27 ശതമാനം കുറഞ്ഞിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates