1 GBP =

ഗൗരി ല​േങ്കഷ്​ വധത്തിൽ ഗോവ സ്​ഫോടനക്കേസ്​ പ്രതിക്ക്​ പങ്ക്​

ഗൗരി ല​േങ്കഷ്​ വധത്തിൽ ഗോവ സ്​ഫോടനക്കേസ്​ പ്രതിക്ക്​ പങ്ക്​

ന്യൂഡൽഹി: ഒമ്പതു വർഷം മുമ്പ്​ നടന്ന ഗോവ സ്​ഫോടനക്കേസിലെ പ്രതിക്ക്​ ഗൗരി ല​േങ്കഷ്​ വധവുമായും ബന്ധമുണ്ടെന്ന്​​ പൊലീസ്​. 2009 ഒക്​ടോബർ 19ലെ മഡ്​ഗാവ്​ സ്​ഫോടനത്തിൽ പ്രധാന പങ്ക്​ വഹിച്ച മഹാരാഷ്​ട്ര ​കോലപൂർ സ്വദേശിയായ പ്രതി പ്രവീൺ ലിംകറിനാണ്​​ (34) ഗൗരി ല​േങ്കഷ്​ വധവുമായും ബന്ധമുള്ളത്​. ​ സനാതൻ സൻസ്​ത പ്രവർത്തകനായ ഇയാൾ ഗോവ സ്​ഫോടന കേസുമായി ബന്ധപ്പെട്ട്​ ഒളിവിലാണ്​. എൻ.​െഎ.എ യുടെ ആവശ്യ പ്രകാരം സ്​ഫോടന കേസിൽ ഇൻറർ പോൾ ഇയാൾക്കെതിരെ റെഡ്​- കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു.

കേസിൽ എൻ.​െഎ.എ കുറ്റം ചുമത്തിയതോടെ ലിംകറും മൂന്നു കൂട്ടു പ്രതികളും ഒളിവിൽ പോവുകയായിരുന്നു. ദീപാവലി പരിപാടി അല​േങ്കാലപ്പെടുത്താനായി സ്​ഫോടക വസ്​തുക്കൾ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഗോവയിലെ മഡ്​ഗാവിൽ സ്​ഫോടനം നടന്നത്​. സംഭവത്തിൽ രണ്ട്​ സനാതൻ സൻസ്​ത പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.

മാംഗ്ലൂരിൽ നിന്നുള്ള ജയപ്രകാശ്​(45), പുനെയിൽ നിന്നുള്ള സാരംഗ്​ അകോൽക്കർ (38), സാൻഗ്​ലി സ്വദേശിയായ രുദ്ര പാട്ടീൽ (37) എന്നിവരും ലിംകറിനൊപ്പം ഒളിവിലായിരുന്നു​. നാലു പേർക്കെതിരെയും ഇൻറർപോൾ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു.

2017 സെപ്​തംബർ അഞ്ചിന്​ ബംഗളൂരുവിലെ വസതിയിലാണ്​ മാധ്യമപ്രവർത്തകയായ ഗൗരി ല​േങ്കഷ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ സനാതൻ സൻസ്​തയുമായി ബന്ധം പുലർത്തുന്ന ഹിന്ദു യുവ സേന പ്രവർത്തകൻ കെ.ടി. നവീൻ കുമാർ (37) നെ മാർച്ച്​ രണ്ടിന്​ പ്രത്യേകാന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ചാണ്​ പ്രവീണിനെ തിരിച്ചറിഞ്ഞത്​.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more