1 GBP = 104.38
breaking news

മികച്ച പാര്‍ലമെന്റിയനുള്ള ജി.എം.എഫ് പ്രവാസി അവാര്‍ഡ് മുന്‍ എം.പി. പി. രാജീവിനും മികച്ച വ്യവസായ സംരംഭകനുള്ള ജി.എം.എഫ് പ്രവാസി അവാര്‍ഡ് പ്രമുഖ വ്യവസായി ആയ പോള്‍ തച്ചിലിനും ….

മികച്ച പാര്‍ലമെന്റിയനുള്ള ജി.എം.എഫ് പ്രവാസി അവാര്‍ഡ് മുന്‍ എം.പി. പി. രാജീവിനും മികച്ച വ്യവസായ സംരംഭകനുള്ള ജി.എം.എഫ് പ്രവാസി അവാര്‍ഡ് പ്രമുഖ വ്യവസായി ആയ പോള്‍ തച്ചിലിനും ….

കൊളോണ്‍: ജര്‍മ്മനിയിലെ ഐഫലില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തില്‍ വച്ച് , കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ മികച്ച പാര്‍ലമെന്റിയനുള്ള ജി.എം.എഫ് പ്രവാസി അവാര്‍ഡ് മുന്‍ എം.പി. പി. രാജീവിന് സമര്‍പ്പിച്ചു. ജി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് ഫലകം കൈമാറി.

പാര്‍ലിമെന്റ് രംഗത്ത് പി. രാജീവ് പുലര്‍ത്തിയ അനിത സാധാരണമായ പാണ്ഡിത്യവും, കുറിക്ക് കൊള്ളുന്ന സബ്ബ്മിഷനുകളും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് എടുത്ത സജീവ താത്പര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കുവാന്‍ നിര്‍ണ്ണായക സമിതി തീരുമാനിച്ചതെന്ന് പോള്‍ ഗോപുരത്തിങ്കല്‍ ഓര്‍മ്മിപ്പിച്ചു.

പ്രവാസി സംഗമത്തില്‍ പി. രാജീവ് നടത്തിയ ആശയ സംവാദം തികച്ചു സൗഹൃദപരവും വിജ്ഞാനദായകവും പ്രവാസികള്‍ക്ക് ഉണര്‍വ്വേകുന്നതും ആയിരുന്നു. പ്രവാസികളുടെ പ്രശനങ്ങള്‍ക്കൊപ്പം കേരളത്തിലെ മാലിന്യസംസ്‌കരണം, പൊതു വിദ്യാഭ്യാസമേഖല, അടിസ്ഥാന വികസന മേഖല എന്നിവയെ കുറിച്ചും പ്രവാസി മലയാളികള്‍ ആശയങ്ങള്‍ പങ്കു വച്ചു.

അവാര്‍ഡ് ദാന കര്‍മ്മത്തില്‍ തോമസ് ചക്യാത്ത്, ഡീറ്റര്‍ കോപ്പസ്, ജോയി മാണിക്കകത്ത്, പ്രൊഫ. രാജപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

മികച്ച വ്യവസായ സംരംഭകനുള്ള ജി.എം.എഫ് പ്രവാസി അവാര്‍ഡ് പ്രമുഖ വ്യവസായി ആയ പോള്‍ തച്ചിലിന് നല്‍കപ്പെട്ടു. വളരെ ചുരുങ്ങിയ കാലം കൊണ്ട് കഠിന പ്രയത്‌നത്താല്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ച ഇദ്ദേഹത്തിന് ജിഎം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് ഫലകം കൈമാറി.

അവാര്‍ഡ് യോഗത്തില്‍ തോമസ് ചക്യാത്ത്, ഡീറ്റര്‍ കോപ്പസ്, ജോയി മാണിക്കകത്ത്, പ്രൊഫ. രാജപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more