1 GBP = 104.17
breaking news

ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ ഇനിമുതൽ ഗിൽഫോർഡ് മലയാളി കൾച്ചറൽഅസോസിയേഷൻ എന്ന പേരിൽ പ്രവർത്തനങ്ങൾ തുടരും; സംഘടനയെ നയിക്കുവാൻ നവ സാരഥികൾചുമതലയേറ്റു; കോവിഡ് വ്യാപനം മൂലം ക്രിസ്മസ് നവവത്സരാഘോഷങ്ങൾ റദ്ദ് ചെയ്തു.

ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ ഇനിമുതൽ ഗിൽഫോർഡ് മലയാളി കൾച്ചറൽഅസോസിയേഷൻ എന്ന പേരിൽ പ്രവർത്തനങ്ങൾ തുടരും; സംഘടനയെ നയിക്കുവാൻ നവ സാരഥികൾചുമതലയേറ്റു; കോവിഡ് വ്യാപനം മൂലം ക്രിസ്മസ് നവവത്സരാഘോഷങ്ങൾ റദ്ദ് ചെയ്തു.

ജിൻസി കോരത്

ലണ്ടൻ: പ്രവർത്തന മികവിൽ യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ്അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ(ജി എ സി എ) ഇനിമുതൽ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (ജി എം സി എ) എന്ന പേരിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ സംഘടനയുടെജനറൽ ബോഡി യോഗം തീരുമാനിച്ചു. സംഘടനയിലെ കുടുംബാംഗങ്ങളുടെ കലാ സാംസ്കാരിക സാമൂഹ്യഉന്നമനത്തിനായി വിവിധ പരിപാടികൾ വിഭാവനം ചെയ്തുകൊണ്ട് സംഘടനയെ നയിക്കുവാൻ നവ സാരഥികൾചുമതലയേറ്റു. അഫിജിത് മോഹൻ (പ്രസിഡൻറ് ) എൽദോ കുര്യാക്കോസ് (സെക്രട്ടറി) ഷിജു മത്തായി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ജി എം സി എ യുടെ പുതിയഭാരവാഹികളായി തിരഞ്ഞെടുത്തു.ആതിര റൂഡി (വൈസ് പ്രസിഡണ്ട്) സ്‌നോബിൻ മാത്യു(ജോയിന്റ് സെക്രട്ടറി) സനു ബേബി (സ്പോർട്സ് കോർ ഡിനേറ്റർ) ഫാൻസി നിക്‌സൺ (കൾച്ചറൽ കോർഡിനേറ്റർ) ജിൻസി കോരത്(പി ആർ ഒ ) എന്നിവരെയും തെരഞ്ഞെടുത്തു. സി എ ജോസഫ്. ബിനോദ് ജോസഫ്, മോളി ക്ലീറ്റസ്, നിക്സൺഅന്തോണി, രാജീവ് ജോസഫ് എന്നിവരെയാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തത്.

വിപുലമായ കലാ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ഡിസംബർ 27ന് നടത്തുവാനിരുന്ന ക്രിസ്മസ്നവവത്സരാഘോഷം കോവിഡ് വ്യാപനത്തിന്റെ ഫലമായി സാമൂഹ്യ സുരക്ഷയെ മുൻനിർത്തി റദ്ദ് ചെയ്യുവാനുംപകരം വെർച്യുൽ ആയി കുട്ടികളയുടെ സർഗാത്മകമായ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ജി എംസി എ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ പതിനെട്ടാം തീയതി ഭവനങ്ങൾ സന്ദർശിച്ച് നടത്തുവാനിരുന്ന കരോൾ പ്രോഗ്രാമും റദ്ദ്ചെയ്യുകയുണ്ടായി. പരിമിതമായ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ചുവന്ന ജമ്പറും ക്രിസ്തുമസ് ഹാറ്റും ധരിച്ചുകൊണ്ട് സാന്റാ ക്ളോസിനോടൊപ്പം സെന്റ് ക്ലയേഴ്സ് ചർച്ചിൽ ലോക രക്ഷിതാവിന്റെ ജനനത്തെകുറിച്ചുള്ള സന്ദേശ സൂചകമായി കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി. സാന്റായോടൊപ്പം കണ്ണും കണ്ണും കാത്തിരുന്നുതുടങ്ങി ഏതാനും കരോൾ ഗാനങ്ങൾ മാത്രം ആലപിച്ചൂ കുറഞ്ഞ സമയം കൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ച്സംഘടനാ ഭാരവാഹികൾ മാതൃക കാട്ടി.

ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മുൻ പ്രസിഡൻറ് നിക്സൺ അന്തോണിയുടെയും സെക്രട്ടറി സനുബേബിയുടെയും നേതൃത്വത്തിൽ ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ ( ജി എ സി എ) എന്ന പേരിൽ ശ്രദ്ധേയങ്ങളായ വിവിധ പരിപാടികൾ നടത്തി ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി കഴിഞ്ഞാൽ സംഘടനയിലെ അംഗങ്ങൾക്കായി വിവിധ പരിപാടികൾനടത്തുവാൻ ശ്രമിക്കുന്നതാണെന്നും ജി എം സി എയുടെ പുതിയ ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more