1 GBP = 104.21
breaking news

ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ ബസ് യാത്ര; യുവാക്കളെ ലക്ഷ്യം വച്ച് കോർബിന്റെ പുതിയ പ്രഖ്യാപനം

ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ ബസ് യാത്ര; യുവാക്കളെ ലക്ഷ്യം വച്ച് കോർബിന്റെ പുതിയ പ്രഖ്യാപനം

ലണ്ടൻ: ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ ബസ് യാത്രാ സൗകര്യമൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ. രാജ്യത്തെ പതിമൂന്ന് മില്യനോളം വരുന്ന യുവാക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കോർബിൻ പറയുന്നു. പദ്ധതി പ്രകാരം ഒരാൾക്ക് ഒരു വർഷം ആയിരം പൗണ്ടോളം ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെർബിയിൽ കോളേജ് വിദ്യാത്ഥികളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പാർട്ടി നയം പ്രഖ്യാപിച്ചത്.

യുവാക്കളിൽ വരുമാനത്തിന്റെ നല്ലൊരു ശതമാനവും യാത്രാ ചിലവുകൾക്കായാണ് ഉപയോഗിക്കുന്നത്. പൊതുമേഖലാ യാത്രാസൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കാനും, യുവാക്കളിൽ കാറുകളുടെ അമിത ഉപയോഗം തടഞ്ഞു, റോഡുകളിലെ ഗതാഗതത്തിരക്കും അന്തരീക്ഷ മലിനീകരണവും പരമാവധി കുറക്കാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു. സൗജന്യ യാത്രാ സൗകര്യമൊരുക്കുന്നതിന് കണ്ടെത്തേണ്ടി വരുന്ന അധിക തുക വാഹനങ്ങൾക്ക് അധിക നികുതി ചുമത്തി സമാഹരിക്കാനുള്ള പദ്ധതിയാണ് ലേബർ ആവിഷ്കരിക്കുന്നത്. ലണ്ടനിലേതിന് സമാനമായി കൗൺസിലുകൾ ഫ്രാഞ്ചൈസികൾ മുഖേനെയോ അല്ലെങ്കിൽ സ്വന്തമായോ ബസ് കമ്പനികൾ സ്ഥാപിച്ച് സൗജന്യ യാത്രാ സൗകര്യമുണ്ടാക്കുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്. ട്രാൻസ്‌പോർട്ട് ഷാഡോ സെക്രട്ടറി ആന്റി മക്ഡൊണാൾഡും കോർബിനൊപ്പമുണ്ടായിരുന്നു.

പദ്ധതിക്ക് ഒരു വർഷം 1.4 ബില്യൺ പൗണ്ട് അധികം വേണ്ടിവരുമെന്നാണ് ലേബർ പാർട്ടിയുടെ അവകാശവാദം. എന്നാൽ കോർബിന്റെ വാദങ്ങളെ കൺസർവേറ്റിവ് പാർട്ടി പൂർണ്ണമായും തള്ളിക്കളഞ്ഞു. പദ്ധതിക്ക് ഒരു വർഷം 13 ബില്യൺ വേണ്ടി വരും, എന്നാൽ വാഹന നികുതിയിൽ നിന്ന് 2022 ഓടെ 6.7ബില്യൺ പൗണ്ട് മാത്രമേ സമാഹരിക്കാനാവൂവെന്നും കൺസർവേറ്റിവുകൾ പറയുന്നു. അത് തന്നെ പുതിയ റോഡ് നിർമ്മാണങ്ങൾക്കാണ് വകയിരുത്തിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more