1 GBP = 104.17
breaking news

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പൗരത്വമെടുക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വൻ വർദ്ധന

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പൗരത്വമെടുക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വൻ വർദ്ധന

ലണ്ടൻ: ബ്രെക്സിറ്റ്‌ നടപടിക്രമങ്ങൾ നടന്ന് കൊണ്ടിരിക്കെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പൗരത്വമെടുക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് ശേഷം മുൻ വര്ഷങ്ങളിലേതിനെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകളാണ് ഇതര യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പൗരത്വം നേടിയിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

യൂറോപ്യൻ യൂണിയൻ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കണക്കുകൾ പ്രകാരം 2016 ൽ 6555 ബ്രിട്ടീഷുകാരാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ 2015 ൽ ഇത്തരത്തിൽ പൗരത്വം സ്വീകരിച്ചിട്ടുള്ളവരുടെ എണ്ണം കേവലം 2478 മാത്രം. ജർമ്മനിയാണ് ബ്രിട്ടീഷുകാരുടെ ഇഷ്ട താവളമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജർമ്മൻ പൗരത്വം നേടിയവർ 2702 പേരാണ്. അതേസമയം ഫ്രാൻസിൽ 517 ഉം ബെൽജിയത്തിൽ 506 പേരുമാണ് പൗരത്വം സ്വീകരിച്ചത്. സൈപ്രസ്, ഇറ്റലി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ചേക്കേറിയവർ കുറവല്ല.

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് പൗരന്മാർക്ക് ഇയു രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിനും സെറ്റിൽ ചെയ്യുന്നതിനും ഉണ്ടായിരുന്ന സ്വാഭാവിക അവകാശങ്ങൾ നഷ്ടമാകും. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്റെ ഭാവിയിലുള്ള ഉത്ക്കണ്ഠയും മാറി ചിന്തിക്കുന്നതിന് പ്രേരകമാകുന്നുവെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. അയർലൻഡ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്‌സ് കണക്ക് പ്രകാരം 2017 ൽ നൽകിയ പാസ്പോർട്ടുകളിൽ അഞ്ചിൽ ഒന്നും ബ്രിട്ടനിൽ ജീവിക്കുന്ന ഐറിഷ് പൗരന്മാർക്കാണ് നൽകിയതെന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more