1 GBP = 104.33
breaking news

എട്ടു രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപ്

എട്ടു രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപ്

വാഷിംഗ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാവിലക്കിനു പുറമെ ഉത്തരകൊറിയയും വെനസ്വേലയും അടക്കമുള്ള എട്ടു രാജ്യങ്ങള്‍ക്കു കൂടി യാത്രാവിലക്കേര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു.

ചാഡ്, ഇറാന്‍, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സിറിയ, യെമന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കാണ് അമേരിക്ക പുതുതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് 90 ദിവസത്തിനുശേഷം കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 18 മുതലാണ് വിലക്ക് നിലവില്‍ വരികയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വിലക്ക് പുനഃപരിശോധിക്കുന്നത് അതത് രാജ്യങ്ങളുടെ അടിസ്ഥാനത്തിലും യാത്രക്കാരുടെ പശ്ചാത്തലം കണക്കിലെടുത്തും മാത്രമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more