ഈസ്റ്റ് സസ്സെക്സിൽ അമ്മയേയും മകളെയും അക്രമി വെടിവച്ച് കൊലപ്പെടുത്തി; അക്രമി പോലീസ് കസ്റ്റഡിയിൽ
Mar 17, 2018
ഈസ്റ്റ് സസ്സെക്സിലെ സെന്റ് ലിയാനോർഡ്സിൽ രണ്ട് സ്ത്രീകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 35 വയസ്സുകാരനായ ആയുധധാരിയാണ് അമ്മയെയും മകളെയും വെടിവെച്ച് കൊന്നത്. വെടിവെപ്പ് നടക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ആം ഓഫീസര്‍മാര്‍ ഇവിടെ നിന്നും രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. അക്രമണത്തില്‍ പരുക്കേറ്റില്ലെങ്കിലും സംഭവങ്ങളുടെ ഞെട്ടലില്‍ നിന്നും മുക്തി നേടാന്‍ കഴിയാത്ത 24-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി 10 മണിയോടെയാണ് സംഭവങ്ങള്‍. 32, 53 വയസ്സ് പ്രായമുള്ള രണ്ട് ഇരകളുടെയും മൃതദേഹം വീട്ടില്‍ നിന്നും നീക്കിയിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും മൃതദേഹങ്ങള്‍ മാറ്റുക. വെടിവെപ്പ് നടന്ന് രണ്ട് മണിക്കൂറിന് ശേഷം 35 വയസ്സുകാരനായ ആയുധധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയെന്ന സംശയത്തിലാണ് അറസ്റ്റ്. ഇയാളില്‍ നിന്നും ആയുധം പിടിച്ചെടുത്തു. രണ്ട് സ്ത്രീകളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജാസണ്‍ ടിംഗ്ലി വ്യക്തമാക്കി. സംഭവത്തില്‍ അറസ്റ്റിലായ ആള് തന്നെയാണ് പ്രതിയെന്ന് പോലീസ് കരുതുന്നുവെങ്കിലും ദൃക്സാക്ഷി മൊഴികള്‍ക്കായി ശ്രമിക്കുന്നുണ്ട്.
പൊടുന്നനെയാണ് സ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് സംഘം ആയുധങ്ങളുമായി നിലയുറപ്പിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആളുകളോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. ആദ്യം സംഭവങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കാന്‍ ഇതുവഴി വന്നവര്‍ക്ക് സാധിച്ചില്ല. പോലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ മറികടന്ന് ഡ്രൈവ് ചെയ്ത് പോകാനായിരുന്നു ചിലരുടെ ശ്രമം. എന്നാല്‍ വീടിന് സമീപം ആയുധങ്ങളുമായി നിലയുറപ്പിച്ച പോലീസ് സേനയെ കണ്ടപ്പോഴാണ് സംഗതി പ്രശ്നമാണെന്ന് മനസ്സിലാക്കുന്നത്. വെടിവെപ്പ് പെട്ടെന്നുണ്ടായ സംഭവമല്ലെന്നാണ് പോലീസ് കരുതുന്നത്. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ അടുത്തുള്ള വീടുകളിലും പോലീസ് സംഘം എത്തി.
എ259ല്‍ റാവെന്സൈഡ് റീട്ടെയില്‍ പാര്‍ക്കില്‍ നിന്നും ബുള്വെര്ഹൈത്തിലേക്കുള്ള റോഡിലെ ഗതാഗതം പോലീസ് വഴിതിരിച്ച് വിടുകയാണ്. ബെക്സ്ഹില്‍ റോഡിലെ വീട്ടിലുണ്ടായ വെടിവെപ്പില്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും തീവ്രവാദി അക്രമണമല്ലെന്നും ഹോര്‍ഷാം പോലീസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages