1 GBP =
breaking news

പുതുവത്സരാഘോഷങ്ങളുടെ നിറം കെടുത്താൻ ഡിലനെത്തുന്നു; ജീവനുകൾക്ക് വരെ ഭീഷണിയുണ്ടാകാമെന്ന് മുന്നറിയിപ്പ്

പുതുവത്സരാഘോഷങ്ങളുടെ നിറം കെടുത്താൻ ഡിലനെത്തുന്നു; ജീവനുകൾക്ക് വരെ ഭീഷണിയുണ്ടാകാമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ച് കനത്ത മഞ്ഞുവീഴ്ച്ചയിൽ ബ്രിട്ടൻ മുങ്ങിയപ്പോൾ പുതുവത്സരാഘോഷങ്ങൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബ്രിട്ടീഷുകാർ. എന്നാൽ ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ഡിലൻ കൊടുങ്കാറ്റ് ഇന്നും നാളെയുമായി ബ്രിട്ടനിലുടനീളം വീശിയടിക്കുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മെറ്റ് ഓഫീസ് ഇതിനകം തന്നെ യെല്ലോ വാർണിങ് പുറപ്പെടുവിച്ചു കഴിഞ്ഞു.

റയിൽ റോഡ് വ്യോമ ഗതാഗതങ്ങൾ പാടെ താറുമാറാകുമെന്ന് മുന്നറിയിപ്പുണ്ട്. ജീവന് തന്നെ അപകടകരമാകും വിധമായിരിക്കും ഡിലൻ വീശിയടിക്കുക. കഴിവതും യാത്രകൾ ഒഴിവാക്കുന്നതാകും നല്ലത്. നോർത്തേൺ അയർലണ്ടിലും സതേൺ സ്കോട്ട്ലൻഡിലുമാകും ഡിലൻ ശക്തിയായി വീശിയടിക്കുക.

ഇന്നലെയുണ്ടായ ശക്തിയേറിയ കാറ്റിൽ ഹാംപ്‌ഷെയറിന്റെ പല ഭാഗങ്ങളിലും വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more