1 GBP = 104.21
breaking news

ഇന്ന് ലോക ഹോമിയോപ്പതി ദിനം!! യു.കെയില്‍ ഹോമിയോപ്പതി ചികിത്സയിലെ മലയാളി സാന്നിധ്യം ഡോ പദ്മപ്രിയ.

ഇന്ന് ലോക ഹോമിയോപ്പതി ദിനം!! യു.കെയില്‍ ഹോമിയോപ്പതി ചികിത്സയിലെ മലയാളി സാന്നിധ്യം ഡോ പദ്മപ്രിയ.

ബിബിന്‍ വി എബ്രഹാം

എല്ലാ രോഗങ്ങള്‍ക്കും കാരണം ജീവ ശക്തിയുടെ അസന്തുലിതാവസ്ഥയാണെന്ന് വാദിച്ച ഹോമിയോപ്പതിയുടെ പിതാവായ ഡോ.സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് (April 10) ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്.

ഒരു പക്ഷേ യു.കെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ കുറിച്ചു മാത്രം കേട്ടു ശീലിച്ച മലയാളികള്‍ക്കിടയില്‍, അല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സ്വകാര്യ ഹോമിയോ ചികിത്സാ ക്ലിനിക്കുമായി വ്യത്യസ്തമാകുകയാണ് ഈ മലയാളി വനിത.

മുംബൈയിലെ പ്രശ്‌സതമായ കോളജില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഹോമിയോപതി മെഡിസിന്‍ ആന്‍ഡ് സര്‍ജറി (ആ.ഒ.ങ.ട) ഡിഗ്രിക്കു ശേഷം യു.കെയില്‍ നിന്ന് പി.ജിയും ഫെലോഷിപ്പും (എ.ഒ.ഇ.ഒ) നേടി, യു.കെയില്‍ സൊസൈറ്റി ഓഫ് ഹോമിയോപ്പതി എന്ന പ്രൊഫഷനല്‍ സംഘടനയില്‍ രജിസ്‌ട്രേര്‍ഡ് മെമ്പര്‍ ആയി അവരുടെ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി പ്രാക്ടീസ് ചെയ്യുന്ന മലയാളിയാണ് ഡോ. പദ്മപ്രിയ.

ഇന്ത്യയിലും യു.കെയിലുമായി നേടിയ ഉന്നതവിദ്യാഭാസത്തിനു ശേഷം ലോകമെമ്പാടുമുള്ള വിവിധ പ്രഗത്ഭരായ അധ്യാപകരില്‍ നിന്ന് നേടിയ മെഡിക്കല്‍ അറിവുകളാലും, വര്‍ഷങ്ങള്‍ കൊണ്ടു നേടിയ ചികിത്സാ പരിജ്ഞാനത്താലും രോഗങ്ങളെ ശാരീരികവും മാനസികവുമായി സമീപിച്ച് ഹോമിയോപതി ചികിത്സക്ക് ഒരു പുതിയ മാനം നല്‍കി വരുന്നു ഡോ. പദ്മപ്രിയ.

കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ഒരു ഹോമിയോപ്പതി കുടുംബത്തില്‍ ജനിച്ച പദ്മപ്രിയ കുടുബ പാരമ്പര്യത്തെയും പൈതൃകമായി ലഭിച്ച കഴിവുകളെയും ഉള്‍ക്കൊണ്ടു കൊണ്ട് ഒരു തേര്‍ഡ് ജനറേഷന്‍ പിന്‍ഗാമി ആയി മാറുകയായിരിന്നു. തന്റെ ചെറുപ്പകാലം മുതലേ പിതാവിനെ ക്ലിനിക്കില്‍ അനുഗമിച്ചതു വഴി നേടിയ താല്പര്യങ്ങളും പിതാവില്‍ നിന്നു സ്വായത്തമാക്കിയ അറിവുകളും, ഹോമിയോപ്പതി ലോകത്തിലേക്കുള്ള പദ്മപ്രിയയുടെ വരവിന്റെ തുടക്കമായിരുന്നു.

ഇന്നു പല രോഗങ്ങള്‍ക്കും മാനസികവും ശാരീരികവുമായ കാരണങ്ങള്‍ ലളിതമായി കണ്ടെത്തുന്നതു വഴി രോഗിയുടെ രോഗാവസ്ഥയെ സമഗ്രമായി വിശകലനം ചെയ്ത് അവയ്ക്കു സമൂലമായ ചികിത്സ നല്‍കാന്‍ ഹോമിയോപ്പതി ഔഷധങ്ങള്‍ക്കു സാധിക്കുമെന്നു പദ്മപ്രിയ പറയുന്നു. രോഗത്തെയല്ല, രോഗിയെയാണ് ഹോമിയോപ്പതിയില്‍ ചികിത്സിക്കുന്നത്.

ചികിത്സയുടെ ഭാഗമായി ഒരു രോഗിയെ ഹോമിയോപ്പതി ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ രോഗാവസ്ഥയ്ക്കു പുറമേ മനസിന്റെയും ശരീരത്തിന്റെയും വിവരങ്ങള്‍ ആഴത്തില്‍ മനസിലാക്കുന്നത് ഇക്കാരണത്താലാണ്. അങ്ങനെ ആ രോഗിയുടെ അവസ്ഥയ്ക്ക് ഏറ്റവും സമാനമായ ഔഷധം ഡോക്ടര്‍ തിരഞ്ഞെടുക്കുന്നു.

യു.കെയിലെ ഹോമിയോപ്പതി ചികിത്സയെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും പദ്മപ്രിയ യുക്മ ന്യൂസ് ടീമിനോടു പങ്കുവെക്കുന്നു

എന്താണ് ഹോമിയോപ്പതി ചികിത്സയുടെ യു.കെയിലെ സാധ്യതകള്‍?

യു.കെയില്‍ ഹോമിയോപതി ചികിത്സാ രണ്ടു എന്‍.എച്ച്.എസ് ആശുപത്രികളിലും ചില ജി.പി സര്‍ജറികളിലും മാത്രമാണ് ലഭ്യമാകുന്നത്. എന്നാല്‍ ഹോമിയോ മരുന്നുകള്‍ എല്ലാ ഫാര്‍മസികളില്‍ നിന്ന് ലഭ്യമാണ്. യു.കെയില്‍ സ്വകാര്യ ക്ലിനിക്കുകള്‍ വഴി ആണ് ഹോമിയോപ്പതി പ്രാക്ടീസ് കൂടുതലും ചെയ്യുന്നത്.

യു.കെയില്‍ ആര്‍ക്കും ഹോമിയോപ്പതി ചികിത്സാ നടത്താന്‍ പറ്റുമെന്നും അതിനു പ്രത്യേക വിദ്യാഭ്യാസമോ പരിശീലനമോ വേണ്ടന്നും പറയുന്നത് സത്യമോ?

അല്ല. മനസ്സിനെയും ശരീരത്തെയും സംയോജിച്ചു കൊണ്ടുള്ള ചികിത്സാ രീതി ആണ് ഹോമിയോപ്പതി. മെഡിക്കല്‍ പരിശീലനം നേടിയ ഒരു വിദഗ്ധനായ ഒരു ഹോമിയോപ്പതി ചികിത്സകന് മാത്രമേ രോഗിയുടെ അവസ്ഥ മനസ്സിലാക്കി ഉചിതമായ നിര്‍ണയം നടത്തി ട്രീറ്റ്‌മെന്റ് നല്‍കാന്‍ സാധിക്കൂ.

ഇന്ത്യയില്‍ ബി എച്ച് എം എസ് ഡിഗ്രി അഞ്ചര വര്‍ഷം നീണ്ടു നില്ക്കുന്ന ബിരുദ കോഴ്‌സാണ്. ഇതില്‍ തന്നെ ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ് പോഗ്രാം ആണ്.

യു.കെയില്‍ ഈ കോഴ്‌സ് പ്രവേശനത്തിന് ഉള്ള അടിസ്ഥാന യോഗ്യതകള്‍ എ ലെവലും കൂടാതെ ഫിസിക്‌സ്, ജീവശാസ്ത്ര, രസതന്ത്ര വിഷയങ്ങളിലെ ഉയര്‍ന്ന ഗ്രേഡ് മാര്‍ക്കും ആണ്.
ഡിഗ്രിക്കു ശേഷം ഹോമിയോപ്പതിയില്‍ ഉന്നത വിദ്യാഭാസം നേടി മൂന്നു വര്‍ഷത്തിനു മേല്‍ പരീശീലനം നേടിയവര്‍ക്കു ഡോക്ടേററ്റ് ഓഫ് മെഡിസന്‍ (ങ. ഉ) യോഗ്യത നേടാവുന്നതാണ്

നിയമപരമായ ഒരു റെഗുലേഷനും ഹോമിയോപതി പ്രാക്ടീസ് ചെയുന്നവര്‍ക്കു യു.കെയില്‍ ഇല്ലാ എന്നു പറയുന്നതിന്റെ വസ്തുത എന്താണ്?

യു.കെയില്‍ ഹോമിയോ ചികിത്സ ചെയ്യണമെങ്കില്‍ സൊസൈറ്റി ഓഫ് ഹോമിയോപ്പതി എന്ന സംഘടന അംഗീകരിച്ച അടിസ്ഥാന യോഗ്യതയും, മെമ്പര്‍ഷിപ്പും, പ്രൊഫഷണല്‍ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കേണ്ടതാണ്. ബി.എസ്.സി ഹോണേസ് ഡിഗ്രി അല്ലെങ്കില്‍ സ്വകാര്യ കോളേജില്‍ നിന്ന് നേടിയ ലൈസന്‍സിയേറ്റ് (licentiate) ഡിപ്ലോമ തുടങ്ങിയവ അടിസ്ഥാന യോഗ്യതയാണ്.

എന്താണ് ഹോമിയോപതി തന്നെ തിരഞ്ഞെടുക്കാന്‍ കാരണം?
ജനിച്ചതും വളര്‍ന്നതും ഒരു ഹോമിയോപ്പതി കുടുബത്തില്‍, പിന്നെ ഇന്ന് എണ്‍പത്തി രണ്ടാം വയസ്സിലും മുംബയിലെ നാലു ഇടങ്ങളിലായി പ്രാക്ടീസ് നടത്തി വരുന്ന ഹോമിയോപ്പതി വിദഗ്ധനായ പിതാവ് DR.K S R നായര്‍ നല്‍കി വരുന്ന പ്രചോദനവും പിന്തുണയും.

ഡോ. പദ്മപ്രിയ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണങ്കിലും ജനിച്ചത് കേരളത്തിലെ പാലക്കാട് ജില്ലയില്‍ ആണ്. കെന്റിലെ ടണ്‍ ബ്രിഡ്രജില്‍ കുടുബസമേതം താമസിക്കുന്ന പദ്മപ്രിയയുടെ ക്ലിനിക്ക് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റിലാണ്. ഭര്‍ത്താവ് അനൂപ് നായര്‍, മക്കള്‍ ഗായത്രി, അദ്വൈദ്

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more