1 GBP = 104.30
breaking news

ദോക് ലാം സംഭവം ഭാവിയിലും ആവര്‍ത്തിച്ചേക്കുമെന്ന് കരസേനാ മേധാവി

ദോക് ലാം സംഭവം ഭാവിയിലും ആവര്‍ത്തിച്ചേക്കുമെന്ന് കരസേനാ മേധാവി

ദോക് ലാം സംഭവം ഭാവിയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ നിലവിലെ അവസ്ഥമാറ്റാനാണ് ചൈനയുടെ ശ്രമം. പ്രശ്‌നപരിഹാരത്തിന് അവര്‍ക്ക് താല്‍പ്പര്യമില്ല. ഇത് ഭാവിയില്‍ പ്രശ്‌നത്തിലേക്ക് നയിക്കുമെന്നും ബിപിന്‍ റാവത്ത് ഓര്‍മ്മിപ്പിച്ചു. ചൈനയുമായി നടന്ന ഫ്‌ളാഗ് മീറ്റിംഗില്‍ പഴയ അവസ്ഥയിലേക്ക് തിരികെ പോകാം എന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചതാണ്. അതിന് കൃത്യമായ ഒരു പരിഹാരമാര്‍ഗ്ഗം ലഭിക്കേണ്ടതുണ്ട്. അതിന് ചൈനയ്ക്ക് താല്‍പ്പര്യമില്ല.

ഈ പ്രശ്‌നം നയതന്ത്രതല ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവുകയുള്ളൂ. അതിര്‍ത്തി തര്‍ക്കത്തിന് ഇരുരാജ്യങ്ങളും ചേര്‍ന്ന് കൃത്യമായ മാര്‍ഗ്ഗം കണ്ടെത്തണം. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ഇതുപോലെയുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തണം. എന്ത് പ്രശ്‌നമുണ്ടായാലും നമ്മുടെ സൈനികര്‍ തളരില്ലെന്നും അത് തന്നെയാണ് സൈനികര്‍ക്കുള്ള സന്ദേശമെന്നും റാവത്ത് പറഞ്ഞു.

വരാന്‍ പോകുന്ന സംയുക്ത സൈനിക പ്രകടനത്തിന് ചൈന തങ്ങളുടെ പ്രാതിനിധ്യം അറിയിച്ചിട്ടില്ല. ഇന്ത്യ ചൈനയുമായി മുന്‍പത്തെ പോലെ തന്നെ സൈനിക അഭ്യാസത്തിന് തയ്യാറാണ്. ചൈനീസ് തീരുമാനത്തിന് തങ്ങള്‍ കാത്തിരിക്കുകയാണ്. എങ്കിലും ചൈനയുമായുള്ള ഫ്‌ളാഗ് മീറ്റിംഗ് തുടരുമെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more