1 GBP = 104.30
breaking news

ജയിലില്‍ ദിലീപിനെ കാണാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്തിന് ? സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍

ജയിലില്‍ ദിലീപിനെ കാണാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്തിന് ? സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. 90 ദിവസത്തിനകംതന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി രണ്ട് മാസത്തിലധികമായിട്ടും ദിലീപിന് ഇതുവരെ ജാമ്യം നേടാനും സാധിച്ചിട്ടില്ല.

തുടര്‍ന്നാണ് ദിലീപിനെ ജാമ്യം നല്‍കാതെയും ജയിലില്‍ സന്ദര്‍ശകരെ വിലക്കിയും ജയിലിലിട്ട് അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായാണ് താരത്തിന്റെ അനുകൂലികള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിടുകയും ചെയ്തു.

ഈ കേസില്‍ ദിലീപിന് എതിരായ അന്വേഷണം അനാവശ്യമായി നീളുകയാണെന്ന പരാതിയില്‍ ആലുവ റൂറല്‍ എസ്പിയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയേക്കും. തൃശൂരിലെ യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ടായ സലിം ഇന്ത്യയാണ് ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. നടി പീഡിപ്പിക്കപ്പെട്ടു എന്ന് ഇതുവരെയും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

ദിലീപിനെ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ദിലീപിനോട് തനിക്ക് മുന്‍വൈരാഗ്യം ഇല്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിട്ടുള്ളതും കണക്കിലെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു. ദിലീപിനെ നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വന്‍ ശക്തികള്‍ അന്വേഷണ സംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതായും പരാതിയില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more