1 GBP =
breaking news

കുടുംബ സമേതം ദിലീപ് ഇന്ന് ദുബായിലേക്ക്, സംശയത്തോടെ പൊലീസ്

കുടുംബ സമേതം ദിലീപ് ഇന്ന് ദുബായിലേക്ക്, സംശയത്തോടെ പൊലീസ്

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപ് തന്റെ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയ്‌ക്കുമൊപ്പം കോടതിയുടെ പ്രത്യേകാനുമതിയോടെ ഇന്ന് ദുബായിലേക്ക് തിരിക്കും. തന്റെ വ്യാപാരസ്ഥാപനമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തുന്നത്. ഇതിനായി ഇന്ന് രാവിലെഅങ്കമാലി കോടതിയിലെത്തി ദിലീപ് തന്റെ പാസ്‌പോർട്ട് കൈപ്പറ്റും. അതേസമയം, ദിലീപിന്റെ ദുബായ് യാത്ര പൊലീസ് സംശയത്തോടെയാണ് കാണുന്നത്. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണോ ദിലീപ് ദുബായിലേക്ക് പോകുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

ദുബായിലെ കരാമയിൽ 29നാണ് ദിലീപിന്റെ ദേ പുട്ടിന്റെ ഉദ്ഘാടനം നിശ്ചയിക്കുന്നത്. ദിലീപിന്റെ സുഹൃത്തും പാർട്‌ണറുമായ നാദിർഷായുടെ ഉമ്മയാണ് ഉദ്ഘാടനം കടയുടെ ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട് ഇവർ ഉദ്ഘാടനം ചെയ്‌ത ദേ പുട്ടിന്റെ ശാഖ വൻ വിജയമായിരുന്നു. ഇതാണ് ഉമ്മയെ വീണ്ടും ഉദ്ഘാടകനാക്കാൻ ദിലീപും നാദിർഷായും തീരുമാനിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനകം താരം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ദുബായിൽ താരം താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികൾ തുടങ്ങിയവ ഇതിനോടകം തന്നെ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ ദിലീപിന്റെ ദുബായ് യാത്രയിൽ അന്വേഷണ സംഘത്തിനെ കുഴയ്‌ക്കുന്ന ചില കാര്യങ്ങളുണ്ട്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ ഫോണും സിം കാർഡും, മെമ്മറി കാർഡും ദുബായിലേക്ക് കടത്തിയെന്ന് സംശയമുണ്ട്. കൂടാതെ നടിയെ ആക്രമിക്കുന്നതിന് പിന്നിലെ ഗൂഢാലോചന നടന്നത് ദുബായിലാണെന്നും പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇത്തരം തെളിവുകൾ നശിപ്പിക്കുന്നതിനാണോ ദിലീപ് കടൽ കടക്കുന്നതെന്ന് വ്യക്തമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് യാത്ര ഉപയോഗിക്കുമെന്ന് സംഘത്തിന് സംശയമുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more