1 GBP = 104.17
breaking news

ദിലീപിനെ പുറത്തിറക്കാന്‍ പ്രതിഭാഗം ഹൈക്കോടതിയിലേക്ക്

ദിലീപിനെ പുറത്തിറക്കാന്‍ പ്രതിഭാഗം ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വിധിക്കെതിരെ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അതേസമയം, ജാമ്യാപേക്ഷ തള്ളിയതോടെ ആലുവ സബ്ജയിലിലെത്തിച്ച ദീലിപിനെ വീണ്ടും കോടതിയിലേക്ക് കൊണ്ട് വന്നത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ച താരത്തിന്റെ മൊബൈല്‍ ഫോണുകളുടെ ലോക്ക് തുറക്കുന്നതിനാണ് വീണ്ടും ദീലീപിനെ ഇവിടേക്കെത്തിച്ചത്. രണ്ടു ഫോണുകളും ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്തതിനാലാണ് ദിലീപിനെ വീണ്ടും കോടതിയിലെത്തിച്ചതെന്നാണ് പൊലീസിന്റെ അനൗദ്യോഗിക വിശദീകരണം.

മുദ്രവച്ച കവറിലാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചത്. ഫോണുകള്‍ പൊലീസിന് കൈമാറിയാല്‍ കൃത്രിമം നടത്തുമെന്ന് ആശങ്കപ്പെടുന്നതായും അതിനാലാണ് ഫോണ്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ രാംകുമാര്‍ പറഞ്ഞു. ഫോണ്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more