1 GBP =
breaking news

ദിലീപ് ദുബായിലേക്ക് തിരിച്ചു; അമ്മയ്‌ക്കൊപ്പം നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍

ദിലീപ് ദുബായിലേക്ക് തിരിച്ചു; അമ്മയ്‌ക്കൊപ്പം നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് ദുബായിലേക്ക് തിരിച്ചു. അമ്മയ്‌ക്കൊപ്പം നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. കോടതി അനുമതിയോടെ ഇന്ന് ദുബായിലേക്ക് പോകുന്നത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് ഇന്നലെ പാസ്‌പോര്‍ട്ട് കൈപ്പറ്റിയിരുന്നു.

ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി അനുവദിച്ച ഇളവിനെ തുടര്‍ന്നാണ് ദിലീപ് ഇന്ന് ദുബായിലേക്ക് പോകുന്നത്. ദുബായില്‍ തന്റെ ദേ പുട്ട് എന്ന റസ്റ്റോറിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് ദിലീപ് പോകുന്നത്.

നാല് ദിവസം വിദേശത്ത് തങ്ങുന്നതിനായി 6 ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചത്.നടിയെ അപമാനിച്ച ദൃശ്യങ്ങള്‍ വിട്ടു കിട്ടാത്തതിനാല്‍ വിദേശയാത്ര അനുവദിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ദിലീപിന് അനുകൂലമായി വിധിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more