1 GBP = 104.22
breaking news

ഡ്യൂട്ടിഫ്രീ തട്ടിപ്പും സ്വര്‍ണക്കടത്തും കണ്ടെത്തിയ കസ്റ്റംസ് കമ്മീഷണര്‍ക്ക് വധഭീഷണി

ഡ്യൂട്ടിഫ്രീ തട്ടിപ്പും സ്വര്‍ണക്കടത്തും കണ്ടെത്തിയ കസ്റ്റംസ് കമ്മീഷണര്‍ക്ക് വധഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് വധഭീഷണി. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്, നെടുമ്പാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവ കണ്ടെത്തിയതിനാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് കമ്മീഷണര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്ക്കെടുക്കിന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്, നെടുമ്പാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് പല കേന്ദ്രങ്ങളില്‍ നിന്നും ഭീഷണി ഉണ്ടായത്.

പല ഭാഗങ്ങളില്‍ നിന്ന് ഭീഷണി വരുന്നുണ്ട്. പക്ഷെ ഇതെല്ലാം ജോലിയുടെ ഭാഗമായി കാണുന്നു. ഭീഷണിയെക്കുറിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും സുമിത് കുമാര്‍ പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more