1 GBP = 104.22
breaking news

വിവാദങ്ങൾക്കിടെ മെട്രോപോളിറ്റൻ പോലീസിന്റെ ആദ്യ വനിതാ മേധാവി ഒടുവിൽ പടിയിറങ്ങുന്നു

വിവാദങ്ങൾക്കിടെ മെട്രോപോളിറ്റൻ പോലീസിന്റെ ആദ്യ വനിതാ മേധാവി ഒടുവിൽ പടിയിറങ്ങുന്നു

ലണ്ടൻ: മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഡെയ്ൻ ക്രെസിഡ ഡിക്ക് നിരവധി വിവാദങ്ങൾക്ക് ശേഷം തന്റെ റോൾ ഉപേക്ഷിക്കുന്നു. തന്റെ നേതൃത്വത്തിൽ വിശ്വാസമില്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ വ്യക്തമാക്കിയതോടെ തനിക്ക് മറ്റൊരു വഴിയുമില്ലെന്ന് ക്രെസിഡ പറഞ്ഞു. അതേസമയം മെറ്റ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ക്രിമിനൽ കേസുകൾ സേനയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് നേരത്തെ ലണ്ടൻ മേയർ ആരോപിച്ചിരുന്നു.

ചില മെറ്റ് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ അപമാനകരമായ സ്ത്രീ വിരുദ്ധതയും വിവേചനവും ലൈംഗിക പീഡനവും പോലീസ് വാച്ച്ഡോഗ് കണ്ടെത്തിയിട്ടുണ്ടെന്ന നിരീക്ഷണങ്ങളും കഴിഞ്ഞയാഴ്ച്ച പുറത്ത് വന്നിരുന്നു. യുകെയിലെ ഏറ്റവും വലിയ പോലീസ് സേനയെ നയിച്ച ആദ്യത്തെ വനിതയായ ക്രെസിഡ സാറാ എവറാർഡ് കേസിൽ ഏറെ വിമർശനം നേരിട്ടിരുന്നു.
ഡാനിയൽ മോർഗന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടൽ ആരോപിച്ച് ഒരു സ്വതന്ത്ര റിപ്പോർട്ടിൽ ക്രേസിഡയുടെ പെരുമാറ്റം പരാമർശിക്കപ്പെട്ടിരുന്നു. കമ്മീഷണറാകുന്നതിന് മുമ്പ് ജീൻ ചാൾസ് ഡി മെനെസസിന്റെ വെടിവയ്പ്പിലേക്ക് നയിച്ച ഓപ്പറേഷന്റെ ചുമതല ക്രേസിഡേയ്ക്കായിരുന്നു. ചെയറിംഗ് ക്രോസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് ഈയിടെയായിരുന്നു. ഉദ്യോഗസ്ഥരുടെ നടപടിയിൽ മെറ്റ് പോലീസ് ക്ഷമാപണം നടത്തിയിരുന്നു.

തന്റെ രാജി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബിബിസി ലണ്ടനിൽ സംസാരിക്കുമ്പോൾ, തനിക്ക് ജോലി ഉപേക്ഷിക്കാൻ തീർത്തും ഉദ്ദേശ്യമില്ലെന്നും എന്നാൽ ലണ്ടൻ മേയർക്ക് തന്നിൽ വിശ്വാസമില്ലെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ, ക്രെസിഡയുടെ താൻ തൃപ്തനല്ലെന്നും അവർ മാറിനിൽക്കുമെന്നും ഖാൻ പ്രസ്താവനയിൽ പറഞ്ഞു.

40 വർഷത്തെ പോലീസ് ജീവിതത്തിന് സാദിഖ് ഖാൻ കമ്മീഷണർക്ക് നന്ദി പറഞ്ഞു.
മെറ്റിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷണറെ നിയമിക്കുന്നതിൽ ആഭ്യന്തര സെക്രട്ടറിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് മുൻപ് 2008-ൽ, അന്നത്തെ ലണ്ടൻ മേയറായിരുന്ന ബോറിസ് ജോൺസന്റെ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടർന്ന് അന്നത്തെ മെറ്റ് കമ്മീഷണർ സർ ഇയാൻ ബ്ലെയർ രാജിവച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more