1 GBP = 104.26
breaking news

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധം; രാജീവിന്റെ വീട്ടില്‍ സി.പി.ഉദയഭാനു എത്തിയതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങള്‍; അഭിഭാഷകനെതിരെ കുരുക്ക് മുറുകുന്നു

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധം; രാജീവിന്റെ വീട്ടില്‍ സി.പി.ഉദയഭാനു എത്തിയതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങള്‍; അഭിഭാഷകനെതിരെ കുരുക്ക് മുറുകുന്നു

ചാലക്കുടി: പരിയാരത്ത് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ അഡ്വക്കേറ്റ് സി.പി.ഉദയഭാനു പലതവണ വന്നതിനുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടെയാണ് പൊലീസിന് ഇക്കാര്യം മനസിലാക്കാനായത്. ഇതോടെ കേസില്‍ ആരോപണവിധേയനായ ഉദയഭാനുവിന് കുരുക്ക് മുറുകുകയാണ്. അതേസമയം, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള ശ്രമവും ഉദയഭാനു തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ അപേക്ഷ നല്‍കാനാണ് നീക്കം. കേസിലെ പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭൂമി ഇടപാടിലെ തര്‍ക്കത്തില്‍ പിടിയിലായ ചക്കര ജോണിക്കെതിരെ കോടതിയിലും മറ്റും പരാതി നല്‍കാന്‍ രാജീവ് നിയമസഹായം തേടിയത് ഉദയഭാനുവിനോടായിരുന്നു. ഈ അടുപ്പത്തില്‍ ഇവര്‍ തമ്മിലും ഭൂമിയിടപാടുകള്‍ക്ക് സാഹചര്യം ഒരുങ്ങി. നെടുമ്പാശ്ശേരിയിലും പാലക്കാടും ഭൂമി വാങ്ങാന്‍ അഭിഭാഷകന്‍ നല്‍കിയ മുന്‍കൂര്‍ തുകയായ മൂന്നു കോടി രൂപ അഭിഭാഷകന് നഷ്ടപ്പെട്ടത് നോട്ടു നിരോധനം മൂലമാണെന്ന് രാജീവ് പറഞ്ഞിരുന്നു. എന്നാല്‍ ജോണിയുടെ അനുഭവമാണ് തനിക്കുമുണ്ടായതെന്ന് അഭിഭാഷകന്‍ കരുതുകയും രാജീവുമായി അകലുകയും ഈ അവസരം മുതലാക്കി ജോണി അഭിഭാഷകനൊപ്പം ചേരുകയുമാണുണ്ടായതെന്നാണ് സംശയിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more