1 GBP = 104.13
breaking news

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക്

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക്

ബീജിംഗ്: ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീളുന്നതായി റിപ്പോർട്ടുകൾ. ചൈനയിലെ കാസ്‌ഗാറിൽ നിന്ന് പാകിസ്ഥാനിലെ ഗ്വാദറിലേക്ക് നീളുന്നതാണ് 50 ബില്യൺ ഡോളറിന്റെ നിർദ്ദിഷ്‌ട പദ്ദതി . മൂവായിരം കിലോമീറ്ററാണ് ഇതിന്റെ ദൂരം. ചൈനയുടെ സ്വ‌പ്‌ന പദ്ദതിയായ വൺ റോഡ് വൺ ബെൽറ്റിന്റെ കീഴിലാണ് സാമ്പത്തിക ഇടനാഴി പ്രാവർത്തികമാവുക.

അഫ്ഗാനിസ്ഥാനിലേക്ക് കൂടി പദ്ദതി നീളുന്നത് വഴി പ്രാദേശിക സൗകര്യങ്ങൾ വികസിക്കുന്നതിനൊപ്പം അഫ്ഗാനിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിനും, ദാരിദ്ര്യം, ഭീകരവാദം എന്നിവ ഉന്മൂലനം ചെയ്യുന്നതിനും സഹായിക്കുമെന്ന് ചൈനീസ് ദേശീയ മാദ്ധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.

ചൈന അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ‘ബോ ഫോറം ഫോർ ഏഷ്യ’ ആണ് ഇതു സംബന്ധിച്ച് പഠനം നടത്തിയതെന്ന് സിൻഹുവ പറയുന്നു. ബെൽറ്റ് റോഡ് വരുന്നതോടെ ഏഷ്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക മേഖലയ്‌ക്ക് അത് പുതിയ ഉണർവ് പകരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വൺ റോഡ് വൺ ബെൽറ്റിനെതിരെ ഇന്ത്യയുടെ പ്രതിഷേധം തുടരുകയാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരാണ് പ്രസ്‌തുത പദ്ദതിയെന്ന് ഇന്ത്യ ആരോപിക്കുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അറുപതിലേറെ രാജ്യങ്ങളുമായി ചൈനയെ കരമാർഗവും സമുദ്രമാർഗവും ബന്ധിപ്പിച്ച് വ്യാപാരസഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ പദ്ധതിയാണ് വൺ റോഡ് വൺ ബെൽറ്റ്. ഇതുവഴി അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more