1 GBP =
breaking news

ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷിക്കാനെത്തിയ 73 ഗുണ്ടകള്‍ അറസ്‌റ്റില്‍

ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷിക്കാനെത്തിയ 73 ഗുണ്ടകള്‍ അറസ്‌റ്റില്‍

ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷിക്കാനെത്തി തെരുവില്‍ അഴിഞ്ഞാടിയ 73 ഗുണ്ടകളെ ചെന്നൈ പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. ചെന്നൈയിലെ വിനു എന്ന ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിന്‌ ഒത്തുകൂടിയ ഗുണ്ടകളാണ്‌ പിടിയിലായിരിക്കുന്നത്‌. 35 കത്തികളും മൂന്ന്‌ വടിവാളും ഉള്‍പ്പടെ വലിയ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌.

പിറന്നാല്‍ ആഘോഷത്തിനൊടുവില്‍ ആയുധങ്ങളുമായി തെരുവിലിറങ്ങി വാഹനങ്ങള്‍ തടയാന്‍ ഗുണ്ടകള്‍ ആരംഭിച്ചതോടെയാണ്‌ കാര്യങ്ങള്‍ കൈവിട്ടുപോയത്‌. ചെന്നൈ ആംബട്ടൂറിന്‌ അടുത്തുള്ള ഔട്ടര്‍ റിംങ്‌ റോഡിലിറങ്ങിയായിരുന്നു ഗുണ്ടകളുടെ പരാക്രമം. അതോടെ നാട്ടുകാരും വഴിയാത്രക്കാരും വിവരം പൊലീസില്‍ അറിയിച്ചു.

പൊലീസ്‌ സ്ഥലത്തെത്തുമ്പോള്‍ 75-80 ഗുണ്ടകള്‍ നടുറോഡില്‍ അഴിഞ്ഞാടുന്ന കാഴ്‌ച്ചയാണ്‌ കണ്ടത്‌. ഇതില്‍ 73 ഗുണ്ടകളെ വലിയ ബുദ്ധിമുട്ടില്ലാതെ പൊലീസ്‌ പിടികൂടി. ഗുണ്ടകളുടെ 38 ബൈക്കുകളും 35 കത്തികളും എട്ട്‌ കാറുകളും മൂന്ന്‌ വടിവാളുകളും പൊലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. കൊലപാതക കേസുകളില്‍ വരെ പ്രതിയായ ഗുണ്ടാത്തലവനാണ്‌ വിനു. പിടിയിലായ ഗുണ്ടകള്‍ക്കെതിരെയും മോഷണം മുതല്‍ കൊലപാതകകുറ്റം വരെ ചുമത്തിയുള്ള കേസുകള്‍ നിലവിലുണ്ട്‌.

മൂന്ന്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍മാരും രണ്ട്‌ ഇന്‍സ്‌പെക്ടര്‍മാരും 21 എസ്‌ഐ മാരും അടങ്ങിയ വന്‍ പൊലീസ്‌ സംഘമാണ്‌ ഗുണ്ടകളെ അറസ്റ്റു ചെയ്‌തത്‌.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more