1 GBP =
breaking news

പ്രാർത്ഥനകൾ വിഫലമായി… ലണ്ടനിൽ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി യുവാവ് വിട വാങ്ങി…

പ്രാർത്ഥനകൾ വിഫലമായി… ലണ്ടനിൽ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി യുവാവ് വിട വാങ്ങി…

ലണ്ടൻ: ലണ്ടനിലെ
ലെവിഷാമിൽ മലയാളിയായ ബൈജു 43 വയസ് അല്പസമയം മുൻപ് മരണമടഞ്ഞു. ലെവിഷാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഗുരുതരാവസ്ഥയിലായിരുന്നു ബൈജു. ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഡോക്ടർമാർ വെന്റിലേറ്റർ മാറ്റുകയായിരുന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്ത് ഇരുമ്പയം സ്വദേശിയാണ്. ഭാര്യ നിഷ കുറുപ്പന്തറ മാൻവെട്ടം സ്വദേശിനിയാണ്. ബൈജു നിഷ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. മ്യതദേഹം ആശുപത്രിയിലാണ്. ലെവിഷാമിലെ മലയാളി സമൂഹം ആശുപത്രിയിൽ നിഷക്കും കുഞ്ഞുങ്ങൾക്കും ആശ്വാസവും സഹായങ്ങളുമായി കൂടെയുണ്ട്.
ബൈജുവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി. ബൈജുവിന്റെ നിര്യാണം മൂലം വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more