1 GBP = 104.26
breaking news

ബ്രിട്ടീഷ് പാസ്‌പോർട്ട് വില്പന യൂറോപ്പിലെ കരിഞ്ചന്തയിൽ സജീവം; മോഷ്ടിച്ച ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ വിറ്റു പോകുന്നത്2500 പൗണ്ടിന്; തീവ്രവാദികൾക്കും ക്രിമിനലുകൾക്കും ബ്രിട്ടനിലെത്താൻ അല്പം പണം മുടക്കിയാൽ മാത്രം മതി

ബ്രിട്ടീഷ് പാസ്‌പോർട്ട് വില്പന യൂറോപ്പിലെ കരിഞ്ചന്തയിൽ സജീവം; മോഷ്ടിച്ച ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ വിറ്റു പോകുന്നത്2500 പൗണ്ടിന്; തീവ്രവാദികൾക്കും ക്രിമിനലുകൾക്കും ബ്രിട്ടനിലെത്താൻ അല്പം പണം മുടക്കിയാൽ മാത്രം മതി

ലണ്ടൻ: തീവ്രവാദികൾക്കും ക്രിമിനലുകൾക്കും ബ്രിട്ടനിൽ നുഴഞ്ഞു കയറാൻ അവസരമൊരുക്കി ക്രിമിനൽ ഗ്യാങ്ങുകൾ യൂറിപ്പിലെങ്ങും തഴച്ച് വളരുകയാണ്. പ്രമുഖ മാധ്യമമായ ഡെയ്‌ലി മെയിൽ നടത്തിയ അന്വേഷണത്തിലാണ് യൂറോപ്പിലെ കരിഞ്ചന്തയിൽ ബ്രിട്ടീഷ് പാസ്പോർട്ടുകൾ അടക്കമുള്ളവ യഥേഷ്ടം ലഭ്യമാണെന്ന വിവരം ലഭിച്ചത്. മനുഷ്യക്കടത്ത് നടത്തുന്ന സംഘവുമായി ബന്ധപ്പെട്ട മാധ്യമസംഘത്തിന് ആവശ്യപ്പെട്ട് 72 മണിക്കൂറിനകം തന്നെ മോഷ്ടിച്ചെടുത്ത ബ്രിട്ടീഷ് പാസ്പോർട്ട് ഫോട്ടോ മാറ്റി നൽകുകയായിരുന്നു. 2500 പൗണ്ടാണ് ഇയ്യാൾ ഈടാക്കിയത്. മിൽട്ടൺ കെയ്ൻസിൽ നിന്നുള്ള ബ്രിജൻ ഹെയ്തി എന്ന കൺസൾട്ടിന്റെ പാസ്പോർട്ടാണ് സംഘത്തിന് നൽകിയതെന്ന് പറയുന്നു. ഒരു ബിസിനെസ്സ് ട്രിപ്പിനിടെ യൂറോസ്റ്റാർ സ്റ്റേഷനിൽ വച്ച് നഷ്ടപ്പെട്ട പാസ്സ്പോർട്ടാണ് ഇതെന്ന് മദ്ധ്യമസംഘം ബ്രിജൻ ഹെയ്തിയെ ബന്ധപ്പെട്ടപ്പോൾ മനസിലായി.

അബു അഹമ്മദ് എന്ന മനുഷ്യക്കടത്ത് നടത്തുന്നയാളുമായി മാധ്യമസംഘം നടത്തിയ കൂടിക്കാഴ്ചയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുളളത്. ഡോക്ടർ എന്നറിയപ്പെടുന്ന ഇയ്യാൾ നിരവധി പേരെ ഇതിനകം തന്നെ യൂറോപ്പിലും യുകെയിലുമായി കടത്തിയിട്ടുണ്ടെന് പറയുന്നു. സിറിയയിൽ നിന്നുള്ള അഭയാർത്ഥികളെയാണ് ഇയ്യാൾ കൂടുതലായും കടത്തുന്നത്. ഇതിൽ ജിഹാദികളും ഉൾപ്പെടുമെന്ന് ഇയ്യാൾ പറയുന്നു. തുർക്കിയിൽ എത്തിക്കുന്ന ആളുകളുടെ പാസ്പോർട്ടുകളിൽ തുർക്കി ഇമ്മിഗ്രെഷൻ സീലുകൾ കൈക്കൂലി നൽകി പതിപ്പിക്കുന്നു. തുർക്കിയിൽ നിന്നും യുകെയിലേക്കുള്ള വിമാനത്തിൽ കനത്ത ചെക്കിങ്ങുകൾ ബോർഡർ പോലീസ് നടത്തുന്നതിനാൽ ഫ്രാൻസിലേക്ക് അയച്ചതിന് ശേഷം അവിടെ നിന്നും ബ്രിട്ടനിലേക്ക് കടത്തുകയാണ് പതിവ്. ആളുകളെ കടത്തുന്നതിന് 7000 പൗണ്ട് മുതൽ തുടങ്ങുന്ന വിവിധ പാക്കേജുകളാണ് ഇയ്യാളുടെ കയ്യിൽ.

സൗത്ത് വെസ്റ്റ് തുർക്കിയിലെ മെർസിനിൽ ഇയ്യാൾക്ക് 37 പേരടങ്ങുന്ന വലിയൊരു സംഘം തന്നെയുണ്ട്. ഇവിടെ നിന്നും ഇറ്റലി തുറമുഖത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്നതും ഇയ്യാളുടെ നിയന്ത്രണത്തിലാണ്. ആയിരത്തോളം ആളുകളെ ഇറ്റലിയിലേക്ക് ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്ന് അബു പറയുന്നു. ഇറ്റലി തുറമുഖത്തിന് അകലെ കപ്പലെത്തിച്ചതിന് ശേഷം കപ്പൽ മുങ്ങുകയാണെന്നോ, അല്ലെങ്കിൽ ജീവനക്കാരില്ലെന്നോ റെഡ് ക്രോസ്സിന് വിവരം നൽകുകയാണ് പതിവ്. പലരെയും ഇത്തരത്തിലാണ് ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും എത്തിക്കുന്നത്.

ഡെയ്‌ലി മെയിൽ വാർത്ത പുറത്ത് വന്നതോടെ എം പിമാർ രംഗത്തെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more