breaking news

ബ്രെക്സിറ്റ്‌ നടപടികൾ വേഗത്തിലാക്കണമെന്ന് യൂറോപ്യൻ യൂണിയൻ; സാവകാശം തേടി തെരേസ മെയ് ബ്രെസ്സൽസിൽ

ബ്രെക്സിറ്റ്‌ നടപടികൾ വേഗത്തിലാക്കണമെന്ന് യൂറോപ്യൻ യൂണിയൻ; സാവകാശം തേടി തെരേസ മെയ് ബ്രെസ്സൽസിൽ

ബ്ര​സ​ൽ​സ്​: യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ അ​യ​വു​​തേ​ടി ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ തി​ര​ക്കി​ട്ട യാ​ത്ര​യി​ൽ. വി​ടു​ത​ൽ ന​ട​പ​ടി​യി​ൽ സാ​വ​കാ​ശം തേ​ടി​യു​ള്ള ബ്രി​ട്ട​​​െൻറ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്​​ച ബ്ര​സ​ൽ​സി​ൽ ചേ​രു​ന്ന യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ ഉ​ച്ച​കോ​ടി ച​ർ​ച്ച​ചെ​യ്യും.

ഇ​തി​ന്​ മു​മ്പാ​യി, അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച തെ​രേ​സ മേ​യ്​ ബ്ര​സ​ൽ​സി​ലെ​ത്തി. യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജീൻ ക്ലോ​ഡ്​ ജ​ങ്ക​ർ, ഇ.​യു ന​യ​ത​ന്ത്ര​ജ്ഞ​ൻ മി​ഷേ​ൽ ബാ​ർ​ണി​യ​ർ എ​ന്നി​വ​രു​മാ​യി അ​വ​ർ ച​ർ​ച്ച ന​ട​ത്തി. സാ​വ​കാ​ശം തേ​ടി മി​ക്ക ഇ.​യു അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രു​മാ​യും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മേ​യ് നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യും​ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക​ലു​മാ​യും ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, മേ​യു​ടെ അ​ഭ്യ​ർ​ഥ​ന മെ​ർ​ക​ൽ ത​ള്ളി​യ​താ​യാ​ണ്​ സൂ​ച​ന. ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യും എ​റി​ഷ്​ മ​ന്ത്രി ലി​യോ വ​ര​ദ്​​ക​റു​മാ​യും അ​വ​ർ സം​സാ​രി​ച്ചു.

ഇ.​യു അം​ഗ​മാ​യി​രി​ക്കെ ബ്രി​ട്ട​ൻ ഏ​റ്റെ​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, ബ്രി​ട്ട​നി​ലെ ഇ​ത​ര യൂ​റോ​പ്യ​ൻ​രാ​ജ്യ​ക്കാ​രാ​യ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ന​യം രൂ​പ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ന​യം എ​ത്ര​യും വേ​ഗം രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ഇ.​യു ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ആ​വ​ശ്യ​ങ്ങ​ൾ മ​തി​യാ​യ​വേ​ഗ​ത്തി​ൽ ബ്രി​ട്ട​ൻ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more