1 GBP = 104.13
breaking news

ദുരിതബാധിതര്‍ക്ക് ബെനിഫിറ്റുകള്‍ നല്‍കുന്നത് തടയാന്‍ ഗവണ്‍മെന്റ് ചെലവാക്കിയത് 40 മില്യണ്‍ പൗണ്ട്

ദുരിതബാധിതര്‍ക്ക് ബെനിഫിറ്റുകള്‍ നല്‍കുന്നത് തടയാന്‍ ഗവണ്‍മെന്റ് ചെലവാക്കിയത് 40 മില്യണ്‍ പൗണ്ട്

അസുഖം ബാധിച്ചവരും വൈകല്യമുള്ളവര്‍ക്കും ബെനിഫിറ്റുകള്‍ ലഭ്യമാക്കുന്നത് തടയുന്നതിനായി ഗവണ്‍മെന്റ് ചെലവാക്കിയത് 40 മില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഈ കണക്കുകള്‍ ഉള്ളത്. ദുരിതബാധിതര്‍ക്ക് സഹായം നിഷേധിക്കുന്നത് സംബന്ധിച്ച നിയമപോരാട്ടത്തിന ്‌വേണ്ടിയാണ് ഗവണ്‍മെന്റ് ഇത്രയും ഭീമമായ തുക മുടക്കിയിരിക്കുന്നത്.

എന്നാല്‍ കോടതി നടപടികള്‍ക്കും മറ്റുമായി ഗവണ്‍മെന്റ് ചെലവാക്കുന്ന തുക കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വൈകല്യമുള്ളവര്‍ക്ക് ബെനിഫിറ്റുകള്‍ നിഷേധിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നിയമപോരാട്ടങ്ങളില്‍ ഭൂരിഭാഗത്തിലും ഗവണ്‍മെന്റ് പരാജയപ്പെട്ടിരുന്നു. ലഭ്യമായ സൂചനകള്‍ അനുസരിച്ച് 2017 ല്‍ കണക്കുകള്‍ ഇതിനേക്കാള്‍ കൂടാനാണ് സാധ്യത.

എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ് ലഭിക്കുന്നതിന് വേണ്ടി ആളുകള്‍ നടത്തുന്ന നിയമപോരാട്ടത്തിനായി ഗവണ്‍മെന്റ് ചെലവാക്കുന്ന തുകയില്‍ ഈ വര്‍ഷം 77 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അലവന്‍സ് ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അഞ്ചില്‍ നാലെണ്ണവും ഗവണ്‍മെന്റ് തള്ളിക്കളയുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more