1 GBP = 104.15
breaking news

ജയലളിതയുടെ ശവകുടീരത്തില്‍ യുവാവിന്റെ ദുരൂഹമരണം

ജയലളിതയുടെ ശവകുടീരത്തില്‍ യുവാവിന്റെ ദുരൂഹമരണം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ശവകുടീരത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആംഡ് റിസര്‍വ് പോലീസ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ അരുണ്‍ രാജ് (22) ആണ് മരിച്ചത്. ജയലളിതയുടെ ശവകുടീരത്തില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അരുണ്‍ രാജ്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇയാള്‍ മരിച്ചത്. കയ്യിലുണ്ടായിരുന്ന സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. .303 റൈഫിളാണ് അരുണ്‍ രാജിന്റെ കൈവശം ഉണ്ടായിരുന്നത്. പുലര്‍ച്ചെ വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ നോക്കുമ്പോള്‍ അരുണിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെടിയൊച്ച കേട്ട് നോക്കുമ്പോള്‍ ഇയാള്‍ രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുകയായിരുന്നു. അരുണിന്റെ കഴുത്തിലാണ് വെടിയേറ്റത്. ആത്മഹത്യയാണോ അബദ്ധത്തില്‍ വെടിയേറ്റതാണോ എന്ന് വ്യക്തമല്ല. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more