അജിത് തലയല്ല, പുലിയെന്ന് ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്റര്‍


അജിത് തലയല്ല, പുലിയെന്ന് ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്റര്‍

വീരം, വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തല അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ബള്‍ഗേറിയയില്‍ നടക്കുകയാണ്. എന്നാല്‍ ഷൂട്ടിംഗിനിടയില്‍ തന്നെ തല ഞെട്ടിച്ചുകളഞ്ഞതായി ചിത്രത്തിന്റെ ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്റര്‍ ജൊറിയന്‍ പൊനോമരെഫൂം പറയുന്നു. ആക്ഷന്‍ രംഗങ്ങളില്‍ മാത്രമല്ല ഫോട്ടോഗ്രാഫിയിലും തല പുലിയാണ് എന്നാണ് മാസ്റ്റര്‍ പറയുന്നത്.

സിരുത്തെ ശിവയാണ് തലൈ57 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണത്തിനിടെ ജോറിയന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ഒരു ചിത്രം തല പകര്‍ത്തിയിരുന്നു. ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് ജൊറിയന്‍ തലയെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി അജിത് ബള്‍ഗേറിയയിലായിരിക്കവേയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം. ഷൂട്ടിംഗ് നിര്‍ത്തിവച്ച് അന്ന് വൈകുന്നേരം തന്നെ അജിത് ചെന്നൈയിലെത്തി ജയലളിതയുടെ ശവകൂടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ജയലളിതയ്ക്ക് താന്‍ മകനെപോലെയാണ് എന്ന് അജിത് വ്യക്തമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 214
Latest Updates