1 GBP = 104.38
breaking news

കേംബ്രിഡ്ജ് അഭിഷേകാഗ്നി ഭക്തിസാന്ദ്രം; പശ്ചാത്തപിക്കുന്ന പാപിയെയാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ; ഇന്ന് കവൻട്രിയിൽ …

കേംബ്രിഡ്ജ് അഭിഷേകാഗ്നി ഭക്തിസാന്ദ്രം; പശ്ചാത്തപിക്കുന്ന പാപിയെയാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ; ഇന്ന് കവൻട്രിയിൽ …

ഫാ. ബിജു ജോസഫ്
കേംബ്രിഡ്ജ്: പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കൺവൻഷന്റെ കേംബ്രിഡ്ജ് റീജിയണൽ ധ്യാനം ഭക്തിസാന്ദ്രമായി. നോർവിച്ച് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തിൽ രാവിലെ 9.30 നാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. ജപമാല, ആരാധനാഗീതങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, വി. കുർബ്ബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കർമ്മങ്ങൾ വിശ്വാസികൾക്ക് പുത്തൻ ഉണർവ്വും ആത്മീയ ബോധ്യങ്ങളും സമ്മാനിച്ചു.
പശ്ചാത്തപിക്കുന്ന പാപികളുടെ തിരിച്ചു വരവിലാണ് ദൈവം ഏറ്റവും കൂടുതലായി സന്തോഷിക്കുന്നതെന്ന് മുഖ്യപ്രഭാഷകനും സെഹിയോൻ അഭിഷേകാഗ്നി ശുശ്രൂഷകളുടെ ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു. കേംബ്രിഡ്ജ്: പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കൺവൻഷന്റെ കേംബ്രിഡ്ജ് റീജിയണൽ ധ്യാനം ഭക്തിസാന്ദ്രമായി. നോർവിച്ച് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തിൽ രാവിലെ 9.30 നാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. ജപമാല, ആരാധനാഗീതങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, വി. കുർബ്ബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുക്കർമ്മങ്ങൾ വിശ്വാസികൾക്ക് പുത്തൻ ഉണർവ്വും ആത്മീയ ബോധ്യങ്ങളും സമ്മാനിച്ചു.

പശ്ചാത്തപിക്കുന്ന പാപികളുടെ തിരിച്ചു വരവിലാണ് ദൈവം ഏറ്റവും കൂടുതലായി സന്തോഷിക്കുന്നതെന്ന് മുഖ്യപ്രഭാഷകനും സെഹിയോൻ അഭിഷേകാഗ്നി ശുശ്രൂഷകളുടെ ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ദൈവത്തിന്റെ മുഖം നാം കാണുന്നത് ഈശോയിലാണെന്നും വി.കുർബാനയിൽ ഈ മുഖം കൂടുതൽ വ്യക്തമായി ദർശിക്കാനാവുമെന്നും ദിവ്യബലി മധ്യേയുള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. കുരിശിലെ സഹനത്തിലൂടെ ഈശോ കാണിച്ചു തന്ന സ്‌നേഹമാണ് യഥാർത്ഥ സ്നേഹം. ഒരാൾക്ക് ഈ ലോകത്തിൽ വച്ച് സ്വന്തമാക്കാവുന്ന ഏറ്റവും മനോഹരവും വിലയുറ്റതുമായ കാര്യം യേശുക്രിസ്തുവാണെന്നും മാർ സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

കേംബ്രിഡ്ജ് റീജിയൻ കോ-ഓർഡിനേറ്റർ റവ. ഫാ. ടെറിൻ മുള്ളക്കര യുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കൺവൻഷൻ ഒരുക്കങ്ങൾ നടത്തിയത്. കുട്ടികൾക്ക് വേണ്ടി പ്രത്യേക ശുശ്രൂഷകൾ ഒരുക്കിയിരുന്നു. കേംബ്രിഡ്ജ് റീജിയണിന്റെ വിവിധ വി. കുർബ്ബാന കേന്ദ്രങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ ഏകദിന ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാനെത്തി.
അഭിഷേകാഗ്നി കൺവൻഷന്റെ അഞ്ചാം ദിനം ഇന്ന് കവൻട്രി റീജിയനിൽ നടക്കും. ബർമ്മിങ്ഹാം New Bingly Hall , 1 Hockley Circus, Birmingham B18 5PP – ൽ നാളെ രാവിലെ 9 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. കോ – ഓർഡിനേറ്റർ റവ. ഫാ. ജെയ്‌സൺ കരിപ്പായിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

നാളെ വെള്ളി സൗത്താംപ്റ്റൺ റീജിയണിൽ ഏകദിന അഭിഷേകാഗ്നി കൺവൻഷൻ നടക്കും. Bournemouth Life Centre Ltd , 711-715 Wimborne Road, Winton, Bournemouth, BH9 2AU – ൽ നടക്കുന്ന ശുശ്രൂഷകളുടെ കോ-ഓർഡിനേറ്റർ റവ. ഫാ. ടോമി ചിറയ്ക്കൽ manavaalan ആണ്. ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more