1 GBP = 104.17
breaking news

കെ എഫ് സി കോഴിയിറച്ചി ക്ഷാമം പരിഹരിച്ചില്ല; അറുന്നൂറോളം ഔട്‍ലെറ്റുകൾ പൂട്ടിക്കിടക്കുന്നു; ക്ഷമാപണവുമായി ഡി എച്ച് എൽ

കെ എഫ് സി കോഴിയിറച്ചി ക്ഷാമം പരിഹരിച്ചില്ല; അറുന്നൂറോളം ഔട്‍ലെറ്റുകൾ പൂട്ടിക്കിടക്കുന്നു; ക്ഷമാപണവുമായി ഡി എച്ച് എൽ

ലണ്ടൻ: കോഴിയിറച്ചി കിട്ടാനില്ലാത്തതിനാൽ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്‌.സിയുടെ പ്രവർത്തനം നിലക്കുന്നു. കോഴിയിറിച്ചിയുടെ അപര്യാപ്തത മൂലം അറുന്നൂറോളം ഔട്ട്‌ലറ്റുകളാണ് പൂട്ടിയത്. പ്രതിസന്ധിയെ തുടര്‍ന്ന് കെ.എഫ്.സിയുടെ വിതരണ സംവിധാനവും താറുമാറായി.ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകള്‍ ഉണ്ട്. ഇതില്‍ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ചിക്കൻ വിതരണം ചെയ്യുന്ന പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെ.എഫ്.സി വ്യക്തമാക്കി. ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ആരെയും നിര്‍ബന്ധിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളവും കൃത്യമായി നല്‍കുമെന്നാണ് കെഎഫ്‌സിയുടെ വിശദീകരണം. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളിൽ 600 എണ്ണത്തിന്‍റെ പ്രവർത്തനമാണ് നിലച്ചത്.

ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്സൈറ്റിലൂടെ മാപ്പ് പറഞ്ഞു. കെഎഫ്‌സി ചിക്കന്‍ ഒഴിച്ചുകൂടാനാകാത്തവര്‍ക്ക് കെഎഫ്‌സി വെബ്സൈറ്റ് സന്ദര്‍ശിച്ച് അടുത്തുള്ള പ്രവര്‍ത്തനസജ്ജമായ ഔട്ട്‌ലറ്റ് കണ്ടെത്താനും സൗകര്യം ഏര്‍പ്പെടുത്തി. അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധൃകൃതർ. എന്നാൽ ഇക്കാര്യം ഇവർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more