1 GBP = 104.22
breaking news

യു.​എ​സി​ൽ കു​ടി​യേ​റ്റ നി​യ​മം കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കാ​ൻ ട്രം​പ്; ​ന്യൂ​യോർക്​ സ്​ഫോടനത്തിന് പിന്നിൽ ​ഐ എസ്​ അനുഭാവി

യു.​എ​സി​ൽ കു​ടി​യേ​റ്റ നി​യ​മം  കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കാ​ൻ ട്രം​പ്; ​ന്യൂ​യോർക്​ സ്​ഫോടനത്തിന് പിന്നിൽ ​ഐ എസ്​ അനുഭാവി

ന്യൂ​യോ​ർ​ക്​: ന്യൂ​യോ​ർ​ക്കി​ലെ തി​ര​ക്കേ​റി​യ ബ​സ്​​സ്​​റ്റേ​ഷ​നി​ൽ സ്ഫോടനം ന​ട​ന്ന​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ടി​യേ​റ്റ നി​യ​മം ക​ർ​ക്ക​ശ​മാ​ക്കാ​നൊ​രു​ങ്ങി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. സ്​​ഫോ​ട​ന​ത്തി​ൽ നാ​ലു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. ​ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന്​ 2011ൽ ​യു.​എ​സി​ലെ​ത്തി​യ അ​ഖായിദ്​ (27) ആ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. െഎ.​എ​സ്​ അ​നു​ഭാ​വ​ിയാണ് അഖായിദെ​ന്ന്​ ന്യൂ​യോ​ർ​ക്​ പൊ​ലീ​സ്​ പറയുന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ കു​ടി​യേ​റ്റ​ന​യം പ​രി​ഷ്​​ക​രി​ക്ക​​ണ​െ​മ​ന്ന്​ ട്രം​പ്​ കോ​ൺ​ഗ്ര​സി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ബന്ധുക്കളുടെ സ്​പോൺസർമാരാകാൻ കുടിയേറ്റക്കാർക്ക്​ നിലവിലുള്ള അവകാശം റദ്ദാക്കുന്നതുൾപ്പെടെയുള്ള ഭേദഗതികളാണ്​ ട്രംപ്​ നിർദേശിച്ചത്​. അ​കാ​യ​തു​ല്ല യു.എ​സി​ലെ​ത്തി​യ​തും ഇൗ ​ന​യം വ​ഴി​യാ​ണെ​ന്നും ദേ​ശീ​യ സു​ര​ക്ഷ​ക്ക്​ ക​ന​ത്ത ഭീ​ഷ​ണി​യാ​ണി​തെ​ന്നും​ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കുന്ന നു​ഴ​ഞ്ഞു​ക​യ​റ്റക്കാർക്ക്​ പ്രവേശനം അനുവദിക്കാത്ത തരത്തിൽ നിയമം ശ​ക്​​ത​മാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പി​ടി​യി​ലാ​വു​ന്ന​വ​ർ​ക്ക്​ പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ുമെ​ന്നും ട്രം​പ്​ വ്യക്തമാക്കി.

ആ​റ്​ മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ യു.​എ​സി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ട്രംപിന്റെ വി​വാ​ദ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ഴ്​​ച സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more