1 GBP = 104.33
breaking news

യുക്മ നാഷണൽ കായിക മേള ചാമ്പ്യൻ ഷിപ്പ് പട്ടം മാസ് സണ്ടർലാന്റിനും  നോർത്ത് ഈസ്റ്റ് റീജിയനും.

യുക്മ നാഷണൽ കായിക മേള ചാമ്പ്യൻ ഷിപ്പ് പട്ടം മാസ് സണ്ടർലാന്റിനും  നോർത്ത് ഈസ്റ്റ് റീജിയനും.
ബാലസജീവ് കുമാർ (യുക്മ പി ആർ ഓ) 
ലണ്ടൻ: ശനിയാഴ്ച്ച ബിർമിങ്ഹാമിൽ വച്ച് നടന്ന  യുക്മ നാഷണൽ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി മലയാളി അസോസിയേഷൻ ഓഫ് സന്ദർലാന്റ്  കഴിഞ്ഞ വര്‍ഷത്തെ വിജയികളായ എസ്. എം. എ സ്റ്റോക്ക് ഓൺ ട്രെന്റ്  അസോസിയേഷനില്‍ നിന്ന് കിരീടം തട്ടിയെടുത്ത്  ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന അസോസിയേഷന്‍നുള്ള യുക്മ എവര്‍റോളിംഗ് ട്രോഫി നേടി. മിഡ്ലാന്റ്സ് റീജിയന്റെ കുത്തകയായിരുന്ന റീജിയണൽ ചാമ്പ്യൻ ഷിപ്പ്  പട്ടവും നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജിയൻ ഈ വർഷം  നേടി എടുത്തുകൊണ്ട് പ്രിൻസ് ആൽബിൻ ട്രോഫിയിൽ മുത്തമിട്ടു.
എഡ്‌മന്റൺ മലയാളി  അസോസിയേഷന്‍നും, എസ്.എം.എ സ്റ്റോക്ക് ഓൺ ട്രെന്റും ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി രണ്ടാം സ്ഥാനത്തും എത്തി ചേര്‍ന്നു. വടം വലിയുടെ ഫൈനല്‍ മത്സരത്തില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനും  സൗത്ത് റീജിയനും  തമ്മില്‍ നടന്ന അത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ സൗത്ത് റീജിയൻ തോമസ് പുന്നമൂട്ടിൽ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നേടി.
യുക്മ നാഷണൽ പ്രസിഡന്റ് ഉത്‌ഘാടനം നിർവഹിച്ച ദേശിയ  കായികമേള കൃത്യം 11 മണിയോടെ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടു കൂടി ആരംഭിച്ചു. ഉദ്‌ഘാടന വേദിയിൽ വച്ച് യുക്മയുടെ ദശവർഷ ആഘോഷത്തിന്റെ ലോഗോ യുക്മ മുൻ ദേശീയ ട്രഷറർ ആയിരുന്ന സിബി തോമസിന് കൈമാറി പ്രകാശനം  ചെയ്തു. യുക്മയുടെ ഈ വർഷം നടക്കാൻ പോകുന്ന എല്ലാ പരിപാടികൾക്കും ഈ ലോഗോ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന് യോഗമദ്ധ്യത്തിൽ  ശ്രീ മാമ്മൻ ഫിലിപ്പ് അറിയിച്ചു.
കിഡ്സ് ആൺകുട്ടികളുടെ  വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ല്യൂട്ടൻ കേരള അസോസിയേഷനിലെ ജേക്കബ് ജോജോ ചാംപ്യൻ ആയപ്പോൾ കിഡ്സ്  പെൺകുട്ടികളുടെ വിഭാഗത്തിൽ ലിവിയ തോമസ് ബിർമിംഗ്ഹാം കേരള വേദി, മിഡ്ലാന്റ്സ് റീജിയൻ വ്യക്തിഗത ചാംപ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി. സബ്‌ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എഡ്‌മണ്ടൻ  മലയാളി അസോസിയേഷനിലെ ഡൊമിനിക് സിജോ വ്യക്തിഗത ചാമ്പ്യൻ ആയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്. എം . എ സ്റ്റോക്ക് ഓൺ ട്രെന്റിലെ അനീഷ വിനു വ്യക്തിഗത ചാംപ്യൻഷിപ്പ് പട്ടം നേടി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എൻഫീൽഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച കെസ്റ്റർ ടോമിയും മിഡ്ലാന്റ്സ് റീജിയണിലെ എസ് എം എ സ്റ്റോക് ഓൺ ട്രെന്റിലെ ഷാരോൺ ടെറൻസ് വ്യക്തിഗത ചാമ്പ്യൻമാരായി. സീനിയർ പുരുഷ വിഭാഗത്തിൽ തുടർച്ചയായ ഏഴാം തവണയും സൗത്ത് വെസ്റ്റ് റീജിയണിലെ എസ് എം എ സാലിസ്ബറിയിലെ പദ്മരാജ് എം പി ചാമ്പിയൻഷിപ്പ് പട്ടം നേടി. വനിതാ വിഭാഗത്തിൽ മാസ് സുന്ദർലാന്റിലെ ഷോജിമോൾ ടോം ചാമ്പ്യനായി.
അഡൽട്ട് പുരുഷ വിഭാഗത്തിൽ നോർത്ത് വെസ്റ്റ് റീജിയനിലെ ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുള്ള ജോഷി വർക്കി വ്യക്തിഗത ചാമ്പ്യനായി. വനിതാ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ലഭിച്ചത് ഈസ്റ്റ് ആഗ്ലിയ റീജിയനിലെ എഡ്മണ്ടൻ മലയാളി അസോസിയേഷനിലെ സലിന സജീഷിനാണ്.

സൂപ്പർ സീനിയർ വിഭാഗത്തിൽ   എഡ്‌മണ്ടൻ മലയാളീ അസോസിയേഷനിലെ വർഗീസ് താഴേക്കാടൻ ചാമ്പ്യൻ ആയപ്പോൾ വത്സമ്മ ടോമി മാസ് സുന്ദർലാന്റ് വനിതാ വിഭാഗം ചാംപ്യൻഷിപ് നേടി.

യുക്മ നാഷണൽ സ്പോർട്സ് കോർഡിനേറ്റർ  സുരേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഈ വർഷത്തെ നാഷണൽ കായികമേള സംഘടിപ്പിച്ചത് . എഡിങ്ടൻ മലയാളി അസോസിയേഷനിലെ ഇഗ്‌നേഷ്യസ് പെട്ടയിൽ, ജോർജ്ജ് മാത്യു എന്നിവരും, സൗത്ത് ഈസ്റ്റ് റീജിയണൽ ട്രെഷറർ അനിൽ  വർഗീസും സുരേഷ് കുമാറിന് പൂർണ്ണ പിന്തുണയുമായി മത്സരങ്ങളുടെ ക്രമീകരണത്തിന് സഹായിക്കുക കൂടി ചെയ്തപ്പോൾ ചിട്ടയോടെയും, അച്ചടക്കത്തോടെയും നടന്ന യുക്മയുടെ അവിസ്മരണീയമായ മറ്റൊരു പരിപാടി കൂടി ആയി ഈ വർഷത്തെ യുക്മ നാഷണൽ കായികമേള.
യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്,    ജോയിന്റ്  സെക്രട്ടറി ഓസ്ടിൻ അഗസ്റ്റിൻ, ജോയിന്റ് ട്രഷറർ ജയകുമാർ നായർ, വിവിധ റീജിയനുകളെ പ്രതിനിധീകരിച്ചു എത്തിയ ഭാരവാഹികൾ എന്നിവർ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സഹായിച്ചു.
ഈ കായിക മേള ഒരു വന്‍ വിജയമാക്കിയതില്‍ വന്‍ പങ്കു വഹിച്ച എല്ലാ അസോസിയേഷന്‍നുകളെയും, റീജിയനുകളെയും യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ്  അഭിനന്ദനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more