1 GBP =
breaking news

ഇരുപത്തിരണ്ടാമത് കുടുംബ സംഗമം ഞായറാഴ്ച ബ്രിസ്റ്റോളിൽ….

ഇരുപത്തിരണ്ടാമത് കുടുംബ സംഗമം ഞായറാഴ്ച ബ്രിസ്റ്റോളിൽ….

സുധാകരൻ പാലാ

ബ്രിസ്റ്റോൾ: യുകെ എസ്എൻഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ “ചെമ്പഴന്തി”യുടെ ഇരുപത്തിരണ്ടാമത് കുടുംബസംഗമം ഒക്ടോബർ 29 ഞായറാഴ്ച ബ്രിസ്റ്റോളിൽ നടക്കും. കഴിഞ്ഞ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി നടത്തപ്പെടേണ്ട വാർഷിക സ്റ്റേറ്റ്മെന്റും (വരവുചെലവ്) ബാക്കി പത്രവും കൺവീനർ ശ്രീജാ രാജ്‌മോഹൻ അവതരിപ്പിക്കും. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്. സതീശന്റെ അധ്യക്ഷതയിൽ നടക്കുന്ന കുടുംബ സംഗമം 2017 – 18 ലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു പാസാക്കും. ജോയിന്റ് കൺവീനർ സോജ് കെ. ജയപ്രകാശ് സ്വാഗതം പറയും. ഖജാൻജി ലൈജു രാഘവൻ കൃതജ്ഞത പറയും.

ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം വി.എസ്. സുധാകരൻ, ഓഡിറ്റർ പി. ജി. സന്തോഷ്‌കുമാർ, വനിതാ സംഘം പ്രസിഡന്റ് ശ്യാമളാ സതീശൻ, ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം മനു വാസു പണിക്കർ എന്നിവർ ആശംസകളർപ്പിക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന സംഗമം വൈകീട്ട് അഞ്ച് മണിക്ക് സമാപിക്കും.

വിലാസം:

47 GROVELEASE

SHIREHAMPTON

BRISTOL

BS119QR

ഫോൺ: 07414608807 , 07414821406 , 07723730828

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more